Latest News

മെസിക്ക് സുവര്‍ണപന്ത് സമ്മാനിച്ചതിനെതിരെ മറഡോണ

റിയോ ഡി ജനീറോ: ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മെസിക്കെതിരെ ഇതിഹാസ താരം ഡീഗോ മറഡോണ രംഗത്ത്. മെസി സുവര്‍ണപന്തിന് അര്‍ഹനല്ലെന്നും സുവര്‍ണപന്ത് സമ്മാനിച്ചതിനു പിന്നില്‍ വാണിജ്യ ഘടകങ്ങള്‍ ഉണ്ടെന്നും തുറന്നു പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മറഡോണ. 

ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലായിരുന്നു മറഡോണയുടെ വിവാദ പരമാര്‍ശം. സങ്കടത്താല്‍ ഹൃദയം വിങ്ങുകയാണെന്നും രാജ്യത്തെയോര്‍ത്ത് അതിയായ സങ്കടമുണ്ടെന്നും മറഡോണ പരിപാടിയ്ക്കിടെ പറഞ്ഞു. 

മെസിക്ക് ബഹുമതി സമ്മാനിച്ചതിനെതിരെ ഒരു ഭാഗത്ത് പ്രതിഷേധം ഉയരുമ്പോള്‍ ഈ തീരുമാനത്തിനെതിരെ അര്‍ജന്‍ീനയുടെ ഏക്കാലത്തെയും മികച്ച താരം തന്നെ രംഗത്ത് എത്തിയത് അര്‍ജന്റീനയുടെ ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ ആര്യന്‍ റോബന്‍, ജയിംസ് റോഡ്രിഗസ്, തോമസ് മുളളര്‍ എന്നിവരെ പിന്തള്ളി സുവര്‍ണപന്തിന് അര്‍ഹനായതാണ് മറഡോണയെ പ്രകോപിപ്പിച്ചത്. 

ഈ ലോകകപ്പില്‍ മികച്ച പ്രകടനം മെസിയ്ക്ക് പുറത്തെടുക്കാനായില്ലെന്നും മറഡോണ വിലയിരുത്തുന്നു. ഏഴു കളികളില്‍ നിന്ന് നാല് ഗോളുകളായിരുന്നു മെസിയുടെ സമ്പാദ്യം. “മെസി, എനിക്ക് സാധ്യമാകുമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം തരാം. പക്ഷേ മറ്റുളളവര്‍ക്ക് അര്‍ഹതപ്പെട്ടത് വാണിജ്യ താത്പര്യത്തിന്റെ പേരില്‍ സ്വന്തമാക്കുന്നത് ന്യായികരിക്കാവുന്നതല്ല.” മറഡോണ പറഞ്ഞു. 

ലവേസിയെ പിന്‍വലിച്ച് അഗൂറോയ്ക്ക് അവസരം നല്‍കിയ കോച്ച് സബേല്ലയുടെ നടപടിയെയും മറഡോണ വിമര്‍ശിച്ചു. അര്‍ജന്റീനയ്ക്കായിരുന്ന സാധ്യത. ഭാഗ്യം കൂടെ നിന്നില്ല, മികച്ച അവസരങ്ങള്‍ പലതും ഉപയോഗിക്കാന്‍ നമുക്ക് കഴിഞ്ഞില്ല മറഡോണ പറഞ്ഞു.

Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.