ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 22 പ്രതികള്‍ക്ക് ജാമ്യം. ഉപാധികളില്ലാതെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തില്ല. അതേസമയം, ജാമ്യം നല്‍കിയാല്‍ സംഘര്‍ഷ സാധ്യതക്ക് ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ജാമ്യത്തിന് ഉപാധികള്‍ വെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികള്‍ ആവശ്യമെങ്കില്‍ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2003ല്‍ നടന്ന രണ്ടാം മാറാട് കലാപത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോഴിക്കോട് പ്രത്യേക കോടതി വിധി പിന്നീട് ഹൈകോടതി ശരിവെക്കുകയായിരുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment