Latest News

കാലുകള്‍ കൊണ്ട് കാറോടിച്ച ചൈനക്കാരനെ പൊലീസ് പൊക്കി

ബീജിംഗ്: കാലുകള്‍ കൊണ്ട് കാറോടിച്ച ചൈനക്കാരനെ പൊലീസ് പൊക്കി. മദ്ധ്യചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ സ്‌കിയാന്റോ നഗരത്തിലാണ് സംഭവം.വൊ ഗുവോ എന്നയാളാണ് വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കൈകളില്ലാത്ത വൊ ഗുവോ വര്‍ഷങ്ങളായി വാഹനമോടിക്കുകയാണെങ്കിലും ഇതുവരെ ഒരു ചെറിയ അപകടംപോലും വരുത്തിയിട്ടില്ല.

വാഹന പരിശോധനയില്‍ െ്രെഡവിംഗ് സീറ്റിലിരിക്കുന്ന വൊ ഗുവോയെ കണ്ട് പൊലീസുകാര്‍ അന്തംവിട്ടു. ഉടന്‍ തന്നെ ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. കിടിലം െ്രെഡവറാണെങ്കിലും ഇതുവരെ ലൈസന്‍സില്ല. അതോടെ ഇനിമേലില്‍ വാഹനവുമായി നിരത്തിലിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ നല്‍കി. ഗുവോയുടെ െ്രെഡവിംഗ് മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കും എന്ന കാരണം പറഞ്ഞായിരുന്നു ഇത്.

കാലുകളുടെ സഹായത്താലാണ് ഗുവോ കാറോടിച്ചിരുന്നത്. ഇടത്തെ കാലുകൊണ്ട് സ്റ്റിയറിംഗ് വീലുകള്‍ നിയന്ത്രിക്കും. വലത്തെ കാലുകൊണ്ട് ബ്രേക്കും ആക്‌സിലറേറ്ററും . ഇങ്ങനെ ഒരു ലക്ഷം മൈലുകള്‍ ഒരു അപകടവും വരുത്താതെ ഗുവോ കാറോടിച്ചു.
കുതിരയ്ക്ക് പുല്ല് മുറിക്കുമ്പോള്‍ ഏഴാം വയസ്സിലാണ് ഗുവോയുടെ കൈകള്‍ നഷ്ടമായത്. പുല്ല് മുറിക്കുന്നതിനിടെ ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുത കമ്പിയില്‍ സ്പര്‍ശിച്ച കൈകള്‍ കരിഞ്ഞുപോയി. കൈകള്‍ നഷ്ടപ്പെടാതോടെ തന്റെ ജീവിതം അവസാനിച്ചെന്നും ഇനിയൊരിക്കലും സാധാരണ നിലയില്‍ കഴിയാനാവില്ല എന്നുമുള്ള ചിന്തയാണ് ഗുവോയെ അലട്ടിയത്. പക്ഷേ,കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നിരാശ വാശിക്ക് വഴിമാറി. കൈകള്‍കൊണ്ട് ചെയ്തിരുന്ന പ്രവൃത്തികള്‍ കാലുകൊണ്ട് ചെയ്തു നോക്കാനായി പിന്നത്തെ ശ്രമം. ആദ്യം കാലുകൊണ്ട് മുഖം കഴുകാന്‍ പഠിച്ചു. പിന്നെ പല്ലുതേയ്ക്കാന്‍, എഴുതാന്‍.... ഒടുവില്‍ വാഹനമോടിക്കാനും.

പഴക്കച്ചവടമാണ് ഈ നാല്പതുകാരന്റെ തൊഴില്‍. കൈകളില്ലെങ്കിലും തീര്‍ത്തും സന്തോഷകരമായ ജീവിതം. പഴങ്ങള്‍ വിതരണം ചെയ്യാനാണ് കാറോടിച്ചു പഠിച്ചത്. വാഹനമോടിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് ശരിയല്ല എന്ന് മനസ്സിലായതോടെയാണ് െ്രെഡവിംഗ് പഠിച്ചത്. വെറും ഒരാഴ്ചകൊണ്ട് ഗുവോ കിടിലനൊരു െ്രെഡവറായി. കൈകളില്ലാത്തതുമൂലം െ്രെഡവിംഗ് ലൈസന്‍സ് ലഭിക്കില്ലെന്ന് അറിയാമായിരുന്ന ഗുവോ അതിന്റെ പരീക്ഷയ്ക്ക് പോയില്ല.
ഗുവോയുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ഒരു ഡ്രൈവറെ സ്ഥിരമായി നിയമിച്ചാല്‍ കാര്‍ തിരികെ തരാം എന്നാണ് പൊലീസ് പറയുന്നത്.

Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.