ബീജിംഗ്: ലോകത്തെ ഏറ്റവും ഭാരമേറിയ ട്യൂമര്‍ പതിനാറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ചൈനയിലെ ഷാങ്ക്‌സിപ്രവിശ്യയിലെ യാങ് ജിയാബിന്‍ എന്ന മുപ്പത്തേഴുകാരന്റെ ശരീരത്തില്‍ നിന്നാണ് നൂറ്റിയേഴുകിലോയുള്ള ട്യൂമര്‍ ഡോക്ടര്‍മാര്‍ നീക്കംചെയ്തതത്. ഇയാളുടെ തുടയുടെ പിന്‍ഭാഗത്തായിരുന്നു ട്യൂമര്‍. ജന്മനാ ഉണ്ടായിരുന്ന കറുത്തപാട് ഒമ്പതാം വയസില്‍ വളരാന്‍ തുടങ്ങുകയായിരുന്നു. പന്ത്രണ്ടാം വയസില്‍ മുഷ്ടിയോളം വലിപ്പത്തിലായി.അന്ന് ശസ്ത്രക്രിയ നടത്തി ട്യൂമര്‍ നീക്കംചെയ്തതാണ് . പക്ഷേ, പിന്നീട് അത് വീണ്ടും വളര്‍ന്നുവന്നു.
ട്യൂമര്‍ വളര്‍ന്നതോടെ യാങിന്റെ അവസ്ഥ പരമദയനീയമായി. ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥ. എന്തിനും പരസഹായം കൂടിയേ തീരൂ. മിക്കദിവസങ്ങളിലും ആശുപത്രിയില്‍ കിടക്കാനായിരുന്നു യാങിന് വിധി. അടുത്തിടെ ബീജിംഗിലെ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ട്യൂമറിന്റെ അസാധാരത്വം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എത്രയും വേഗം ശസ്ത്രക്രിയ നടത്താന്‍ അവര്‍ ഉപദേശിക്കുകയായിരുന്നു.
വിദഗ്ധരായ ഒമ്പതുഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഒരുപാട് രക്തവും നല്‍കേണ്ടിവന്നു. ഇത്രയും സങ്കീര്‍മായ ശസ്ത്രക്രിയ ഇതിനുമുമ്പൊരിക്കലും നടത്തിയിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ട്യൂമര്‍ ഇനി വളരില്ല എന്നാണ് അവരുടെ പ്രതീക്ഷ. യാങ് സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അയാള്‍ ഉടന്‍ ആശുപത്രിവിടും.

Keywords: world News. Tumer, Hospital, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment