Latest News

സേവ്‌ ഗസ്സ ബാന്‍ഡ്‌ ഉപയോഗിക്കുന്നതിന്‌ ഇംഗ്ലണ്ട്‌ ക്രിക്കറ്റര്‍ മൊഈന്‍ അലിക്ക്‌ വിലക്ക്‌

ന്യൂഡല്‍ഹി: ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ മൊഈന്‍ അലിക്ക്‌ സേവ്‌ ഗസ്സ, ഫ്രീ പാലസ്‌തീന്‍ ബാന്‍ഡ്‌ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ ബാന്‍ഡ്‌ ഉപയോഗിക്കരുതെന്ന ഐ.സി.സി മാച്ച്‌ റഫറി ഡേവിഡ്‌ ബൂണ്‍ അലിക്ക്‌ നിര്‍ദേശം നല്‍കി.

നേരത്തെ വേല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡും ഇംഗ്ലണ്ടും അലിക്ക്‌ ബാന്‍ഡ്‌ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിലൂടെ അലി മാനുഷിക പരിഗണനയാണ്‌ നല്‍കുന്നതെന്നും രാഷ്ട്രീയ നിലപാടല്ലെന്നും ഇംഗ്ലണ്ട്‌ വ്യക്തമാക്കിയിരുന്നു.

ഇന്‍ര്‍നാഷണല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത്‌ മതം,രാഷ്ട്രീയം, വര്‍ഗീയത തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന വസ്‌ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന്‌ ഐ.സി.സി പ്രസ്‌താവനയില്‍ വ്യക്തമാക്കി. വ്യക്തിപരമായ നിലപാടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മൊഈന്‍ അലിക്ക്‌ മറ്റ്‌ സമയങ്ങളില്‍ ബാന്‍ഡ്‌ ഉപയോഗിക്കാമെന്നും എന്നാല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ബാന്‍ഡ്‌ അനുവദനീയമല്ലെന്നും മാച്ച്‌ റഫറി അറിയിച്ചു.

അതേസമയം ഒന്നാം ലോക മഹായുദ്ധത്തിന്റെ 100ാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ ഇംഗ്ലീഷ്‌ താരങ്ങള്‍ മൂന്നാം ടെസ്‌റ്റ്‌ മത്സരത്തില്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്ന ജേഴ്‌സി ധരിക്കും.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.