ബീജിംഗ്: കാലില്ലാത്ത' ഭിക്ഷക്കാരനെ പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ അയാള്‍ നടന്നുപോയി. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലായിരുന്ന ഈ ഭഅത്ഭുത' സംഭവം നടന്നത്. കാലുകളില്ലെന്ന വ്യാജേന കിടന്നുകൊണ്ട് ഭിക്ഷ ചോദിച്ച യുവാവിന്റെ കള്ളി പൊളിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.
റോഡിലൂടെ പോകുമ്പോഴാണ് നിരത്തുവക്കില്‍ കിടക്കുന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടത്. കാലുകളില്ലെന്നും അതിനാല്‍ ജീവിക്കാന്‍ സഹായിക്കണമെന്നും ഇയാള്‍ വഴിപോക്കരോട് പറയുന്നുണ്ടായിരുന്നു. യുവാവിന്റെ പ്രവൃത്തിയില്‍ പന്തികേടുമണത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അയാളെ സമീപിച്ചു. അപ്പോഴാണ് കള്ളി വെളിച്ചത്തായത്. നീളമുള്ള ജീന്‍സിട്ട് അതിനുള്ളിലേക്ക് കാലുകള്‍ വലിച്ചുവച്ചശേഷം കാലുകളില്ലെന്ന് അഭിനയിക്കുകയായിരുന്നു ഇയാള്‍. ഭിക്ഷ യാചിച്ച യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കും.
വ്യാജ ഭിക്ഷക്കാര്‍ കൂടിയതോടെ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. ഒരു കാരണവശാലും ഭിക്ഷ കൊടുക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭിക്ഷക്കാരെ കാണുകയാണെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനൊപ്പം യാചക വിരുദ്ധ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്.
Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment