ഫ്‌ലോറിഡ: ബീച്ചിലേക്ക് വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് ഗുരുരതമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യു.എസ് ബാലിക മരിച്ചു. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ഒന്‍പത് വയസുകാരിയായ ഓസിയാനാ ഇരിസരിയയാണ് മരിച്ചത്. കുട്ടിയുടെ മരണവാര്‍ത്ത നിയമവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന അപകടത്തില്‍ കുട്ടിയുടെ അച്ഛനും മരിച്ചിരുന്നു.
ജോര്‍ജിയ സ്വദേശിയായ ഓമി ഇരിസരിയ തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം ഫ്‌ലോറിഡയില്‍ എത്തിയത്. ഞായറാഴ്ച വൈകുന്നേരം ഓമിയും മകളും വെനീസിലെ ബീച്ചിലൂടെ നടന്ന സമയത്തായിരുന്നു ദുരന്തമുണ്ടായത്. 1972 പൈപ്പര്‍ ചെറോക്കി വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് അടിയന്തരമായി ബീച്ചിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ഓമി മരിച്ചു. മകള്‍ ഓസിയാനയെ ഉടന്‍തന്നെ സെന്റ്് പീറ്റര്‍സ്ബര്‍ഗ്ഗിലുള്ള ആള്‍ ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ കുട്ടി മരിച്ചതായി മെഡിക്കല്‍ എക്‌സാമിനര്‍ സരസോട്ട രാജ്യത്തെ ഷെരീഫിന്റെ കാര്യാലയത്തില്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ വിമാനം എങ്ങനെയാണ് അച്ഛനേയും മകളേയും ഇടിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്നും ഉടന്‍ തന്നെ ബീച്ചിലേക്ക് അടിയന്തരമായി ഇറക്കാന്‍ പോവുകയാണെന്നും പൈലറ്റ് വിമാനത്താവളത്തില്‍ അറിച്ചിരുന്നു. വിമാനത്തിലുള്ളവര്‍ക്കാക്കും അപകടം സംഭവിച്ചിട്ടില്ല. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.
Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജോര്‍ജിയ സ്വദേശിയായ ഓമി ഇരിസരിയ തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം ഫ്‌ലോറിഡയില്‍ എത്തിയത്. ഞായറാഴ്ച വൈകുന്നേരം ഓമിയും മകളും വെനീസിലെ ബീച്ചിലൂടെ നടന്ന സമയത്തായിരുന്നു ദുരന്തമുണ്ടായത്. 1972 പൈപ്പര്‍ ചെറോക്കി വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് അടിയന്തരമായി ബീച്ചിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ഓമി മരിച്ചു. മകള്‍ ഓസിയാനയെ ഉടന്‍തന്നെ സെന്റ്് പീറ്റര്‍സ്ബര്‍ഗ്ഗിലുള്ള ആള്‍ ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ കുട്ടി മരിച്ചതായി മെഡിക്കല്‍ എക്‌സാമിനര്‍ സരസോട്ട രാജ്യത്തെ ഷെരീഫിന്റെ കാര്യാലയത്തില്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ വിമാനം എങ്ങനെയാണ് അച്ഛനേയും മകളേയും ഇടിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്നും ഉടന്‍ തന്നെ ബീച്ചിലേക്ക് അടിയന്തരമായി ഇറക്കാന്‍ പോവുകയാണെന്നും പൈലറ്റ് വിമാനത്താവളത്തില്‍ അറിച്ചിരുന്നു. വിമാനത്തിലുള്ളവര്‍ക്കാക്കും അപകടം സംഭവിച്ചിട്ടില്ല. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment