പെര്‍ത്ത്: പ്‌ളാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കാല്‍ കുടങ്ങിയ ആളെ രക്ഷിക്കാന്‍ യാത്രക്കാര്‍ ട്രെയിന്‍ തള്ളി ഉയര്‍ത്തി. ആസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം നടന്നത്. പെര്‍ത്തില്‍ നിന്ന് ഒന്പത് കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റെര്‍ലിംഗ് സ്‌റ്റേഷനില്‍ പ്രാദേശിക സമയം രാവിലെ 8.30നായിരുന്നു അപകടം.
തിരക്കേറിയ സമയത്ത് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്റെ കാല്‍ പ്‌ളാറ്റ്‌ഫോമിനും ബോഗിക്കും ഇടയിലെ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങുകയായിരുന്നു. യാത്രക്കാരന്‍ വേദന കൊണ്ട് പുളയുന്നത് കണ്ടവര്‍ വിവരം ട്രെയിനിന്റെ ഡ്രൈവറെ അറിയിച്ചു. ട്രെയിന്‍ അനങ്ങില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം നൂറോളം വരുന്ന മറ്റ് യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും ഒറ്റ വരിയായി നിന്ന് 10,000 ടണ്‍ ഭാരം വരുന്ന ട്രെയിനിനെ വശത്തേക്ക് തള്ളി ഉയര്‍ത്താന്‍ തുടങ്ങി. ട്രെയിനിന്റെ ബോഗി ഉയരാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാരന്‍ കാല്‍ സാവധാനം പുറത്തേക്ക് എടുത്തു. യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സും മറ്റ് സന്നാഹങ്ങളും എത്തിച്ചിരുന്നു.
യാത്രക്കാരന്റെ കാലിന് സാരമായ പരിക്കുകളൊന്നും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment