കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴിലെ കാര്‍ഡിയാക് സൂപ്പര്‍സ്പെഷാലിറ്റി യൂനിറ്റായ സഹകരണ ഹൃദയാലയയില്‍ 20കാരിക്ക് പുതുജീവന്‍. മൂന്നര സെന്‍റി മീറ്റര്‍ നീളമുള്ള സൂചി ഇടതുശ്വാസകോശത്തില്‍ തുളച്ചുകയറി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി നടത്തി.
Keywords: Pariyaram, Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മണ്ടൂര്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഇവര്‍ ജോലിക്കിടെ ഫയല്‍ തുന്നിക്കെട്ടുമ്പോള്‍ സൂചി കടിച്ചുവലിച്ചപ്പോഴാണ് അബദ്ധത്തില്‍ തൊണ്ടക്കുള്ളില്‍ അകപ്പെട്ടത്. ചിലരുടെ ഉപദേശപ്രകാരം പ്രഥമശുശ്രൂഷയെന്നോണം പഴം വിഴുങ്ങിയത് കൂടുതല്‍ അപകടാവസ്ഥയിലാക്കി. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ യുവതിയെ പരിയാരത്തത്തെിച്ചു.
എക്സ്റേയില്‍ ഇടത് ശ്വാസകോശത്തില്‍ സൂചി തുളച്ചുകയറിയതായി വ്യക്തമായി. എന്‍ഡോസ്കോപ്പി വഴി പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടുമണിക്കൂറോളം നീണ്ട തുറന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. യുവതി സുഖം പ്രാപിച്ചുവരുന്നു.
കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ പ്രസാദ് സുരേന്ദ്രന്‍, പി.എന്‍. കൃഷ്ണകുമാര്‍, കൃഷ്ണകാന്ത് സാഹു, ബിജു അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.
No comments:
Post a Comment