തലശേരി: കണ്ണൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ 71 കാരന്റെ അനാശാസ്യ പ്രവൃത്തിയുടെ ചിത്രം തന്റെ കൈയില്‍ ലഭിച്ചതിന്റെ പേരില്‍ തന്നേയും കുടുംബത്തേയും ആക്രമിക്കാന്‍ കോഴിക്കോടും എറണാകുളത്തുമുള്ള ക്വട്ടേഷന്‍ ടീമുകളെ ഏര്‍പ്പാടാക്കിയതായി മലബാര്‍ ശബ്ദം മാഗസിന്‍ എഡിറ്റര്‍ ആമ്പിലാട് മോഹനന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
തളിപ്പറമ്പ് സ്വദേശിനിയായ സ്ത്രീയോടൊപ്പം നേതാവ് നഗ്നനായി ഇരിക്കുന്ന ചിത്രം തന്റെ ഓഫീസില്‍ അജ്ഞാതന്‍ എത്തിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇതു യഥാര്‍ഥ ചിത്രമാണെന്നു ബോധ്യമായിരുന്നു. ചിത്രം മാഗസിനില്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ നേതാവ് പണം വാഗ്ദാനം ചെയ്തുവെങ്കിലും ഞാന്‍ നിരസിച്ചു. നഗ്നചിത്രം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു കളക്ടര്‍ക്കും എസ്പിക്കും പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ ഈ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. തന്നേയും കുടുംബത്തേയും അക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ക്വട്ടേഷന്‍ സംഘം തന്റെ വീടിന്റെ പരിസരത്ത് എത്തിയതായും മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അധികൃതര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും മോഹനന്‍ വ്യക്തമാക്കി.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment