കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനുപോകുന്ന ഹാജിമാര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെപ്പിനും പോളിയോ തുള്ളിമരുന്ന് വിതരണത്തിനുംവേണ്ടി ജില്ലയിലെ അവസാന ക്യാമ്പ് 28-ന് ജനറല്‍ ആസ്പത്രിയില്‍ നടക്കും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാസര്‍കോട്, ഉദുമ മേഖലയില്‍ നിന്നുള്ളവരും ജില്ലയില്‍ മുമ്പുനടന്ന മൂന്ന് ക്യാമ്പുകളിലും ഹാജരാകാതിരുന്നവരും ക്യാമ്പില്‍ പങ്കെടുക്കണം. പിന്നീട് കുത്തിവെപ്പിന് അവസരമുണ്ടാകുകയില്ല.
കുത്തിവെപ്പിനുവരുമ്പോള്‍ ഹാജിമാര്‍ ഹാറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് കോപ്പി, കവര്‍ നമ്പര്‍, ചികിത്സ നേടിക്കൊണ്ടിരിക്കുന്നവര്‍ മെഡിക്കല്‍ രേഖകള്‍ എന്നിവ കൊണ്ടുവരണം. ജനറല്‍ ആസ്പത്രിയില്‍ 28-ന് 8.30-ന് ഹാജിമാര്‍ എത്തണം.
ഒരു കവറിലുളള മുഴുവന്‍ ഹാജിമാരും ഒരുമിച്ച് തന്നെ ഹാജരാകുകയും വേണം. ഫോണ്‍ :9446640644, 9446111188, 8547222388.
No comments:
Post a Comment