പടന്നക്കാട്: സ്കൂളിലേക്ക് പോവുകയായിരുന്ന അഞ്ചാംതരം വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി.
അനന്തംപള്ളയിലെ അഞ്ചുവയസ്സുകാരനെയാണ് സുമാര്‍ 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് സൈക്കിളിന്റെ പിന്നിലിരുത്തി കൂട്ടിക്കൊണ്ടുപോയി പ്രകൃതി വരുദ്ധത്തിന് ഇരയാക്കിയത്.
രക്ഷിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. പ്രകൃതി വിരുദ്ധത്തിന് വിധേയനായ കുട്ടി യുവാവിനെ തിരിച്ചറിയുന്ന മുറക്ക് അറസ്റ്റ് ഉണ്ടാകും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment