കാഞ്ഞങ്ങാട് : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെ യ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ പരാതിയില്‍ കാഞ്ഞങ്ങാട്ടുകാരനടക്കം രണ്ടുപേരെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുററാന്വേഷണവിഭാഗം അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് ആലാമിപ്പ ള്ളിയിലെ ഡ്രൈവര്‍ ഉമേഷി ന്റെ മകന്‍ മഹേഷ് ഹെഗ്‌ഡെ (36), എറണാകുളം പച്ചാളം ചൂതാത്തു വീട്ടില്‍ ബിജു രവീന്ദ്രന്‍(40), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റെയില്‍വേയില്‍ ജോലി വാഗ് ദാനം ചെയ്ത് മൊത്തം 53 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേര്‍ന്ന് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.
രണ്ടുകൊല്ലമായി വല്ലപ്പോഴും മാത്രം കാഞ്ഞങ്ങാട് പ്രത്യക്ഷപ്പെടുന്ന മഹേഷ് കുറച്ചുകാലമായി ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരുപതിലേറെ പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പണം നഷ്ടപ്പെട്ട പയ്യന്നൂര്‍ സ്വദേശികളായ ഷാജി, കുഞ്ഞിരാമന്‍, അനീഷ് കുമാര്‍ തുടങ്ങിയവര്‍ നേരത്തെ ഇത് സംബന്ധിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെതുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. വ്യാജമായി നിര്‍മ്മിച്ച കോള്‍ ലെറ്ററുകള്‍ അയച്ച് പരീക്ഷ നടത്തിയും നിയമന ഉത്തരവുകള്‍ നല്‍കിയും വിശ്വാസ്യത സൃഷ്ടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തി യത്. റെയില്‍വേയുടെ സൗജന്യ യാത്രാ പാസും ഇത്തരത്തില്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
വ്യാജ നിയമനം ലഭിച്ചവര്‍ ഈ പാസുകള്‍ ഉപയോഗിച്ച് യാത്ര ചെയ്തിട്ടും റെയില്‍ വേക്ക് തട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മുംബൈയില്‍ മര്‍ച്ചന്റ് നേവി കോഴ്‌സില്‍ സഹപാഠികളായിരുന്നു ബിജുവും മഹേഷും. മുംബൈയില്‍ മര്‍ച്ചന്റ് നേവിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത സമാന രീതിയില്‍ തട്ടിപ്പിനും ശ്രമം നടത്തിവരികയായിരുന്നു.
റെയില്‍വേ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലാകുന്നത് ബിജുവാണ്. തുടര്‍ന്ന് ഇയാളെ ഉപയോഗിച്ച് മഹേഷി നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
സി ഐ പ്രദീപ്, കണ്ണിപ്പൊയില്‍ എസ് ഐ കെ.പി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment