Latest News

വാട്ട്‌സ്അപ് വഴി പെണ്‍വാണിഭം: അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി ഇടപാടുകാരെ വരുത്തി പെണ്‍വാണിഭം നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന ഇടനിലക്കാരനുള്‍പ്പെടെ മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്.

വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ജങ്ഷനുസമീപം ലൈറ്റ് ഹൗസില്‍ താമസം സുള്‍ഫിക്കര്‍ (37), ഇയാളുടെ ഭാര്യ അനീജ (29), കഠിനംകുളം വൈള്ളക്കുന്ന് വീട്ടില്‍ മാത്യു (30), കരമന മുസ്ലിം പള്ളിക്കുസമീപം ടി.സി. 20/1290-ല്‍ താമസം സനോഫര്‍ (36), നെടുമങ്ങാട് വെള്ളനാട് സ്വദേശിയായ ഷര്‍മിള (22) എന്നിവരാണ് പിടിയിലായത്. ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തുദാസ് മന്ദിരം എന്ന വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്.

അനീജയാണ് സോഷ്യല്‍ മീഡിയയായ വാട്ട്‌സ്അപ് വഴി ഇടപാടുകാരെ ബന്ധപ്പെടുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോസഹിതം വിശദവിവരങ്ങള്‍ വാട്ട്‌സ്അപ്പിലൂടെ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കും. ആവശ്യക്കാര്‍ സുള്‍ഫിക്കറെ ബന്ധപ്പെടും. സുള്‍ഫിക്കര്‍ സ്വന്തം കാറില്‍ ആവശ്യക്കാരെ വീട്ടിലെത്തിക്കുകയാണ് പതിവ്. നാട്ടുകാര്‍ അറിയാതിരിക്കാനാണ് സ്വന്തംകാറില്‍ ആവശ്യക്കാരെ എത്തിക്കുന്നതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 19,000-ത്തോളം രൂപയും ലാപ്‌ടോപ്പും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് അനീജക്കെതിരെ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
മെഡിക്കല്‍ േകാളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, എസ്.ഐ. വിക്രമന്‍, എസ്.സി.പി.ഒ. വിജയബാബു, സി.പി.ഒ.മാരായ സാംജിത്ത്, രാജേഷ്, സിറ്റി ഷാഡോ ടീമിലെ യശോധരന്‍, അരുണ്‍, പ്രദീപ്, രഞ്ജിത്, സജി, ശ്രീകാന്ത്, അജിത്, വനിതാ ഷാഡോ ലത ടി. ഡേവിഡ്, സൗമ്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.