Latest News

സമസ്ത പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു



തൃക്കരിപ്പൂര്‍: സമസ്ത കേരള ജംഇയത്തില്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ അറബിയ്യ മാനേജറുമായ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ സ്വവസതിയില്‍ ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയായിരുന്നു അന്ത്യം.
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ജാമിഅ സഅദിയ്യയില്‍ നടക്കും.
8 മണിക്ക് തൃക്കരിപ്പൂരില്‍ നിന്നും അദ്ദേഹം പടുത്തുയര്‍ത്തിയ സഅദിയ്യയിലേക്ക് കൊണ്ട് വരും.
ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതിയ നൂറുല്‍ ഉലമ. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്
1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല് മുഅല്ലിമീന് എന്നിവയുടെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല് ജംഇയ്യത്തുല് മുഅല്ലിമീന് കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില് സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര് ജില്ലാ സമസ്തയുടെ സെക്രട്ടറി, 1989 മുതല്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‌കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല് മുജമ്മഅ് പ്രസിഡന്റ്, 1979 മുതല് ജാമിഅ സഅദിയ്യ മുദരീസ്, ജനറല് മാനേജര് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച നൂറുല്‍ ഉലമ ലോകം അറിയപ്പെടുന്ന പണ്ഡിതനാണ്.

മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ അവാര്ഡ്, ഇസ് ലാമിക് റിസര്ച്ച് സെന്റര് വക എസ് വൈ എസ് ഗോള്ഡന് ജൂബിലി അവാര്ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള് ഈ മഹാപണ്ഡിതനെ തേടി എത്തിയിട്ടുണ്ട്.
കുറിയ അബ്ദുല്ല ഹാജിയുടെയും മറിയമിന്റെ മകനായി 1924 ജൂലൈ 1, 1342 റബജ് 29. കാസര്‌കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തലയിലായിരുന്നു എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ല്യാരുടെ ജനനം
ഭാര്യ: ഖദീജ. മക്കള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല് വഹാബ്.

അബ്ദുല് ഖാദിര് ഹാജി മുസ്ലിയാര് (ഉപ്പാപ്പ), അഹ്മദ് മുസ്‌ലിയാര് (അമ്മാവന്), തൃക്കരിപ്പൂര് ശാഹുല് ഹമീദ് തങ്ങള് , നാദാപുരം ശീറാസി മുസ്ലിയാര്, കൊയപ്പ മുഹമ്മദ് കുട്ടി മുസ്ലിയാര്, എന് സി അബ്ദുല് ഖാദിര് മുസ്ലിയാര് തുടങ്ങിയവര്‍ നൂറുല്‍ ഉലമയുടെ ഗുരുനാഥന്‍മാരാണ്.

ഏഴിമല ഹാമിദ് കോയമ്മ തങ്ങള്, കോട്ടയം ശൈഖ് അബൂബക്കര് ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്, കക്കിടിപ്പുറം അബൂബക്കര് മുസ്ലിയാര്, പാനായിക്കുളം അബ്ദുറഹ്മാന് മുസ്ലിയാര്, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍, പാങ്ങില് അഹ്മദ് കുട്ടി മുസ്ലിയാര്, ഖുതുബി മുഹമ്മദ് മുസ്ലിയാര്, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന് മുസ് ലിയാര്, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക). തുടങ്ങിയവര്‍ ആത്മീയ ഗുരുനാഥന്‍മാരാണ്.

തൃക്കരിപ്പൂര് മെട്ടമ്മല് (1949-73), തളിപ്പറമ്പ് ഖുവ്വത്തുല് ഇസ്ലാം (1973-78), ഉദിനൂര് (78-79)എന്നിവടങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം 1979 മുതല് ജാമിഅ സഅദിയ്യ സാരഥിയും മുദരീസുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.