പൊയ്‌നാച്ചി: ബസ് സ്‌കൂട്ടറിലിടിച്ച് പളളിക്കര സ്വദേശി മരിച്ചു. പള്ളിക്കര കടപ്പുറത്തെ താജുദ്ദീന്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ മയിലാട്ടി ബട്ടത്തൂരിലാണ് അപകടമുണ്ടായത്.[www.malabarflash.com]
കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സന ബസും പൊയനാച്ചി ഭാഗത്തു നിന്നും പെരിയയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
സ്‌കൂട്ടറിലിടിച്ച ബസ് താജുദ്ദീന്റെ ദേഹത്ത് കയറിയിറങ്ങി. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെല്‍മറ്റ് ചിഹ്നഭിന്നമായി. സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു.
വിവരമറിഞ്ഞ് ഹൈവേ പോലീസും ബേക്കല്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനങ്ങളും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
No comments:
Post a Comment