എറണാകുളം: ആറടി ആഴമുള്ള സെപ്റ്റിക് ടാങ്കില്‍ വീണ രണ്ടര വയസ്സുകാരനെ മൂന്നര വയസ്സുകാരനായ ജ്യേഷ്ഠന് രക്ഷിച്ചു. ചിറയ്ക്കകം വൈക്കരാമന്പറമ്പ് വീട്ടില്‍ രാജീവ് - സരിത ദമ്പതികളുടെ മക്കളില്‍ മൂത്തവനായ പ്രണവ് ആണ് അനുജന് അഭിനവിന് (അപ്പു) മരണത്തിന്റെ ആഴക്കയത്തില്‍നിന്നു പുതുജീവന്‍ നല്‍കിയത്.
പുതുതായി പണിയുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിനുള്ള കുഴിയില്‍ കഴിഞ്ഞദിവസം രാവിലെയാണ് അപ്പു വീണത്. അനുജന്റെ കൈകള്‍ ടാങ്കിന്റെ മുകളിലേക്ക് ഉയരുന്നതു കണ്ടു പ്രണവ് അവിടെ കിടന്നു കൈകളില്‍ പിടിച്ചു.
പ്രണവിന്റെ നിലവിളി കേട്ട് അയല്പക്കത്തെ അംബിക സുബ്രഹ്മണ്യന് ഓടിയെത്തി ടാങ്കില്‍നിന്ന് അഭിനവിനെ പൊക്കിയെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment