കൊല്ലം: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളും സഹോദരങ്ങളും അറസ്റ്റില്‍. അഞ്ചല്‍ ഏറം മീപ്പള്ളില്‍ വീട്ടില്‍ ബൈജു തലയ്ക്കടിയേറ്റു മരിച്ച കേസില്‍ പിതാവ് ഉലഹന്നാന്‍ (55), മാതാവ് മേരി (50), സഹോദരങ്ങളായ സെബാസ്റ്റിയന്‍ (34), തോമസ്‌കുട്ടി (31) എന്നിവരാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ഇളയമകനായ ബൈജുവിനെ കഴിഞ്ഞ ഒക്‌ടോബര്‍ പതിനാലിനാണു വീടിനോടു ചേര്‍ന്നുള്ള റബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിച്ചു ജീവനൊടുക്കിയെന്നായിരുന്നു കുടുംബം പ്രചരിപ്പിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത ലോക്കല്‍ പൊലീസും ഇതേ നിഗമനത്തിലായിരുന്നു. ഇതിനിടെ ബൈജുവിനെ കൊലപ്പെടുത്തിയ താണെന്നു ക്രൈംബ്രാഞ്ച് എഡിജിപിക്കു കത്തു ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംശയം ബലപ്പെട്ടതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
സ്ത്രീയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടു തനിക്കെതിരെ പുനലൂര്‍ കോടതിയിലുള്ള കേസിന്റെ നടത്തിപ്പിനു പണം വേണമെന്നും കുടുംബസ്വത്തില്‍ ഓഹരി നല്‍കണമെന്നും ആവശ്യപ്പെട്ടു ബൈജു സ്ഥിരമായി വഴക്കിട്ടിരുന്നതായി കണ്ടെത്തി. സംഭവദിവസം വഴക്കിനിടെ വീട്ടുപകരണങ്ങള്‍ തകര്‍ത്ത ബൈജുവിനെ കൂന്താലി ഉപയോഗിച്ച് ഉലഹന്നാന്‍ തലയ്ക്കടിച്ചു വീഴ്ത്തി. മൃതദേഹം സെബാസ്റ്റിയന്റെ സഹായത്തോടെ റബര്‍തോട്ടത്തിലേക്കു മാറ്റി. തുടര്‍ന്നു ടാപ്പിങ് കത്തികൊണ്ടു ബൈജുവിന്റെ ഇടതുകയ്യില്‍ പോറല്‍ ഉണ്ടാക്കിയ ശേഷം മൃതദേഹത്തിലെ രക്തം തുടച്ചെടുത്ത തോര്‍ത്തു കൈത്തണ്ടയില്‍ കെട്ടി.
തോട്ടത്തില്‍ കിടക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടിരുന്നെങ്കിലും കൊലപാതകത്തിനു ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. തോമസ്‌കുട്ടിയാണ് അഞ്ചല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബൈജു ആത്മഹത്യ ചെയ്തതാണെന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടുംബം പ്രചരിപ്പിച്ചു. ശാസ്ത്രീയ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണു പ്രതികള്‍ കുറ്റം സമ്മതിച്ചത്. കൂന്താലി പിന്നീട് അഞ്ചല്‍ ചന്തയ്ക്കു സമീപത്തെ ആലയില്‍ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തിയതായും കണ്ടെത്തി.
ഗൂഢാലോചനക്കുറ്റത്തിനും ഉലഹന്നാനെ സഹായിച്ചതിനുമാണു മേരിയും തോമസ്‌കുട്ടിയും പിടിയിലായത്. ബൈജു കൈത്തണ്ട മുറിച്ചു ജീവനൊടുക്കിയെന്ന പ്രതികളുടെ വാദം ലോക്കല്‍ പൊലീസ് വിശ്വസിച്ചതു വീഴ്ചയാണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്പി സാബു ഇടിക്കുള, ഡിവൈഎസ്പി അനില്‍കുമാര്‍, എസ്‌ഐമാരായ വി.ആര്‍. രാജീവന്‍ പിള്ള, ജയകുമാര്‍, സോളമന്‍, എഎസ്‌ഐമാരായ മധുസൂദനന്‍ പിള്ള, വിജയരാജ്, എസ്‌സിപിഒമാരായ ഹരികുമാര്‍, സുരേഷ്‌കുമാര്‍, കബീര്‍, രാജീവ്, സാഗര്‍, റോയി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment