ഉദുമ: നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്മൃതി മണ്ഡപവും പീസ് ട്രീയുമൊരുക്കി വ്യത്യസ്തമായ പരിപാടികള്‍ നടത്തി.[www.malabarflash.com]
വിദ്യാര്‍ത്ഥികള്‍ ആയിരത്തോളം സുഡോക്കോ കൊക്കുകളെ നിര്‍മിച്ചും ആറോളം ഭാഷകളില്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി പീസ് ട്രീ നിര്‍മിച്ചുംയുദ്ധവിരുദ്ധദിനം അവിസ്മരണീയമാക്കി.
മഴവില്‍ വര്‍ണങ്ങള്‍ ചാലിച്ച ക്യാന്‍വാസില്‍ സമാധാനത്തിന്റെ കുഞ്ഞു കൈപ്പത്തികള്‍ പതിച്ച് യുദ്ധക്കൊതിയന്മാര്‍ക്ക് നേരെ വിരല്‍ ചൂണ്ടി പ്രഥമാധ്യാപകന്‍ ടി.വി മധുസൂദനന്‍ ശാന്തിദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ മുരളീധരന്‍, പി.ടി.എ പ്രസിഡണ്ട് ആര്‍. ഗംഗാധരന്‍ പങ്കെടുത്തു.
No comments:
Post a Comment