Latest News

  

ആര്‍ഭാട വിവാഹത്തിനെതിരെ മുസ്‌ലിംലീഗ്‌

കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ വിവാഹച്ചടങ്ങുകളിലെ ധൂര്‍ത്തും ആര്‍ഭാടവും പൊങ്ങച്ചപ്രകടനവും അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഏറ്റവും ലളിതമായി നടത്തേണ്ട വിവാഹം വലിയ ആഘോഷമായി മാറ്റുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. സമ്പന്നന്‍മാര്‍ പണം വാരിയെറിഞ്ഞു നടത്തുന്ന കല്യാണ മാമാങ്കങ്ങള്‍ പാവങ്ങളും അനുകരിക്കാന്‍ ഇടയാവുന്നു. പണച്ചെലവ് പരമാവധി കുറച്ചും നമ്മുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും മുന്‍ഗണന നല്‍കിയുമാണ് വിവാഹം നടത്തേണ്ടത്. 

ഇക്കാര്യത്തില്‍ സമുദായത്തിലെ ഇതര സംഘടനകളെയും പ്രസ്ഥാനങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണം നടത്തും. മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരേ കാംപസുകള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. 

സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, ഇബ്രാഹീംകുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍, സെക്രട്ടറി കെ പി എ മജീദ് പങ്കെടുത്തു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.