മഞ്ചേരി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷനല്‍കേണ്ട തീയതി 20 വരെ നീട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുെട അപേക്ഷകള്‍ അധ്യാപകര്‍ 25ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഓണ്‍െലെനില്‍ അപ്ലോഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അപേക്ഷാതീയതി നീട്ടിയത് ആശ്വാസമായെങ്കിലും ബാങ്ക് അക്കൗണ്ട് നിബന്ധനയില്‍ ഇളവ് അനുവദിക്കാത്തത് ഒട്ടേറെപ്പേര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാനിടയാക്കും.
അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ 26ന് 11.30ന് മുമ്പായി ജില്ല/ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളില്‍ അപ്ലോഡ് ചെയ്യുന്നതിനായി സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാതീയതി 10നും ഓണ്‍ ലൈനില്‍ വിദ്യാര്‍ഥികളുെട വിവരങ്ങള്‍ നല്‍കേണ്ട തീയതി 14നും അവസാനിക്കുന്നത് സ്‌കൂള്‍ അധികൃതരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു.
സര്‍വര്‍ തടസ്സങ്ങളും വൈദ്യുതിമുടക്കവും കാരണം പലയിടത്തും ഓണ്‍ലൈന്‍ അപേക്ഷകള്‍ തുടങ്ങിയിട്ടുേപാലുമുണ്ടായിരുന്നില്ല. ഇതുകൂടാതെ കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചവര്‍ക്ക് പുതുക്കുന്നതിന് ബാങ്ക് അക്കൗണ്ട് വേണമെന്ന നിബന്ധനയും പ്രശ്‌നമായി.

അക്കൗണ്ട് തുറക്കാന്‍ ബാങ്കിലെത്തുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മടക്കി അയയ്ക്കുന്നത് പതിവായതോടെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വെട്ടിലായി.
അപേക്ഷാതീയതി നീട്ടിയത് ആശ്വാസമായെങ്കിലും ബാങ്ക് അക്കൗണ്ട് നിബന്ധനയില്‍ ഇളവ് അനുവദിക്കാത്തത് ഒട്ടേറെപ്പേര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാനിടയാക്കും.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment