തിരുവനന്തപുരം: ഇടതുകാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയ രോഗിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍െറ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.
തുക ശസ്ത്രക്രിയക്ക് ഉത്തരവാദിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. രാജേഷ് പുരുഷോത്തമനില്‍നിന്ന് ഈടാക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. 2005ല്‍ മാനന്തവാടി തരുവണ സ്വദേശി സി. എച്ച്. റഫീക്കിന് കവുങ്ങില്‍നിന്ന് വീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം റഫീക്കിന്‍െറ കാലില്‍ കമ്പിയിട്ടു. 2009ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കമ്പി മാറ്റാന്‍ പ്രവേശിച്ചപ്പോഴാണ് ജൂനിയര്‍ ഡോക്ടര്‍ ഇടതുകാലിലെ കമ്പി മാറ്റുന്നതിന് വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയത്. കാല്‍ മാറിയെന്ന് മനസ്സിലാക്കിയപ്പോള്‍ ഇടതുകാലിലും ശസ്ത്രക്രിയ നടത്തി.
പത്രവാര്‍ത്തകളെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എന്‍. ദിനകര്‍ കേസെടുത്തു. അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയതിനെതുടര്‍ന്ന് കമീഷന്‍ അംഗം കെ.ഇ. ഗംഗാധരനാണ് കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. സംഭവം പിഴവാണെങ്കിലും മനുഷ്യസഹജമായ അബദ്ധമാണെന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം കമീഷന്‍ തള്ളി.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment