Latest News

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്നും വ്യക്തമായ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് സത്യവാങ്മൂലം നല്‍കി. പരിസ്ഥിതിലോല മേഖല വര്‍ധിപ്പിക്കുമോയെന്നും കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താനാകുമോയെന്നും കേന്ദ്രം വ്യക്തമാക്കണമെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു.

പശ്ചമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുനപരിശോധിക്കുന്നതിനു വേണ്ടിയാണ് പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടും വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മനെ അധ്യക്ഷനാക്കി വേറൊരു സമിതിയെയും നിയോഗിച്ചിരുന്നു.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നിലപാട് വ്യക്തമാക്കി ഇന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയായിരുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാട് പറയാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി കൊണ്ടുള്ള സത്യവാങ്മൂലം മാത്രമാണ് തിങ്കളാഴ്ച വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും തന്നെ ഇതില്‍ പറയുന്നില്ല. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം തള്ളിയ ട്രൈബ്യൂണല്‍ ബുധനാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.