Latest News

ഷൂട്ടിങ് താരത്തെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരം താരാ സഹ്‌ദേവിനെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തന്നെ ചതിച്ചാണ് വിവാഹം നടത്തിയതെന്നും ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും ഒരു മാസത്തോളം തടങ്കലില്‍ വെച്ചുവെന്നുമാണ് താരയുടെ പരാതി. ജാര്‍ഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡല്‍ഹി കോടതി മൂന്നു ദിവസത്തെ റിമാന്‍ഡില്‍ അയച്ചു.

2009 ലെ കിഴക്കന്‍മേഖല ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ് 23 കാരിയായ താര. ഇക്കഴിഞ്ഞ ജൂലൈയിിിലായിരുന്നു വിവാഹം. ജാര്‍ഖണ്ഡ് സ്വദേശിയായ രഞ്ജീത് സിങ് കോഹ്‌ലിയെന്നയാളായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍, റാക്കിബുല്‍ ഹസന്‍ എന്ന വിലാസത്തില്‍ ഇഫ്താര്‍ ക്ഷണക്കത്തുകള്‍ വന്നതോടെയാണ് ഇയാള്‍ പേരും മതവും മാറിയാണ് പറഞ്ഞിരുന്നതെന്ന് താര പറയുന്നു.

പിന്നീട്, ഭര്‍ത്താവും അമ്മയും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. സംഭവങ്ങളൊന്നും പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു മാസക്കാലം താന്‍ വീട്ടുതടങ്കലിലായിരുന്നു. ഒടുവില്‍, ഭര്‍ത്താവ് ഡല്‍ഹിയില്‍ പോയ സമയത്താണ് വീട്ടുകാരെ മൊബൈല്‍ വഴി കാര്യമറിയിച്ചത്. തുടര്‍ന്ന് അവരെത്തി രക്ഷിക്കുകയായിരുന്നു- താര പറഞ്ഞു.

എന്നാല്‍, താരയുടെ ഭര്‍ത്താവ് ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ ഹിന്ദു തന്നെയാണെന്നും തന്നെ വിവാഹം കഴിക്കാന്‍ താര ആവശ്യപ്പെട്ട 15 ലക്ഷം രൂപ നല്‍കാത്തതാണ് പരാതി കൊടുക്കാന്‍ കാരണമെന്നും ഇയാള്‍ ആരോപിച്ചു.

എഫ്‌ഐആറില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.