ബേക്കല്‍: നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ഒരേസമയം എഴുപത് വിളക്കുകള്‍ ആകാശത്തേക്കുയര്‍ന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പും നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള അഡിക്റ്റഡ് റ്റു ലൈഫ് കമ്യൂണിറ്റിയും കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് ബേക്കലില്‍ നടത്തിയ 'ലൈറ്റ് അപ് കേരള 'പരിപാടിയാണ് വേറിട്ട അനുഭവമായത്.
ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ കള്‍ച്ചറല്‍ ഫെസ്റ്റിവലായ 'ഋതു'വിനു മുന്നോടിയായാണ് പരിപാടി. ചടങ്ങ് സ്‌പോണ്‍സര്‍ ചെയ്തത് ഇ പ്ലാനെറ്റും സെറൂലിയനും ചേര്‍ന്നാണ്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, സഹകരണ ബാങ്ക് സെക്രട്ടറി പുഷ്‌കരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജ് യൂണിയന്‍ പ്രതിനിധികളായ ജിഷ്ണു, ഷിനോജ്, ശ്രീരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment