Latest News

മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ തന്നെ രഹസ്യ വിവാഹം ചെയ്തതായി നടി

ബാംഗ്ലൂര്‍: കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ, കാര്‍ത്തിക് നേരത്തെ തന്നെ വിവാഹം ചെയ്തു എന്ന അവകാശവാദവുമായി പ്രാദേശിക നടി രംഗത്ത്. കന്നട സിനിമാ നടിയും മോഡലുമായ മൈത്രിയ ഗൗഡയാണ് കാര്‍ത്തികിനെതിരെ ആര്‍.ടി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച രാത്രി വൈകി പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മേയ് എട്ടിന് ഇവരുടെ സുഹൃത്ത് വഴിയാണ് കാര്‍ത്തികും മൈത്രേയിയും പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം പ്രണയമായി വളര്‍ന്നു. ജൂണ്‍ അഞ്ചിന് കാര്‍ത്തികിന്റെ മംഗലാപുരത്തെ വീട്ടില്‍ വച്ചാണ് വിവാഹം നടന്നതെന്ന് മൈത്രേയി പരാതിയില്‍ പറയുന്നു. അതിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടുകൂടി മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹം ചെയ്യാമെന്ന് കാര്‍ത്തിക ഉറപ്പു നല്‍കിയിരുന്നതായും മൈത്രിയ ആരോപിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മൈത്രിയ മാദ്ധ്യമങ്ങള്‍ക്ക് നല്‍കി.

അതേസമയം ആരോപണം സദാനന്ദ ഗൗഡയും കാര്‍ത്തികും നിഷേധിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ലെന്നും മൈത്രിയയുടെ കൈവശമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും കാര്‍ത്തിക് ആരോപിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും താന്‍ ഇതുവരെ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും കാര്‍ത്തിക് വിശദീകരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ വിവാദത്തില്‍ പെട്ടതിന് പിന്നാലെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയുടെ മകനെതിരെയും ആരോപണം ഉയര്‍ന്നത് ബി.ജെ.പിയ്ക്ക് തലവേദനായായിട്ടുണ്ട്.

Keywords: Banglore, Actress, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.