Latest News

സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടി മരിച്ച സംഭവത്തില്‍ ക്വാര്‍ട്ടേഴ്‌സ് ഉടമക്കെതിരെ നരഹത്യക്ക് കേസ്

തളിപ്പറമ്പ: വാടക ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്ത് ദ്രവിച്ച മരപ്പലകകള്‍ കൊണ്ട് മൂടിയിട്ട സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചതിന് ക്വാര്‍ട്ടേഴ്‌സ് ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് തളിപ്പറമ്പ പോലീസ് കേസെടുത്തു. ചൊര്‍ക്കള സ്വദേശി കേളോത്ത് വളപ്പില്‍ ഹസന്‍കുട്ടി ഹാജിക്ക് എതിരെയാണ് കേസ്.

ഹസന്‍കുട്ടി ഹാജിയുടെ ഉടമസ്ഥതതയിലുള്ള സര്‍സയ്യിദ് കോളേജിന് സമീപത്തെ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ കല്യാശേരിയിലെ ബാര്‍ബര്‍ ബല്‍രാജിന്റെ മകന്‍ ശാന്തകുമാര്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചിരുന്നു. ദ്രവിച്ച മരപ്പലക കൊണ്ടായിരുന്നു ക്വാര്‍ട്ടേഴ്‌സിലെ സെപ്റ്റിക് ടാങ്ക് മൂടിയിരുന്നത്. അതിന് മുകളില്‍ മണ്ണിടുകയും ചെയ്തു. കഴിഞ്ഞ ദിവസം പശുക്കള്‍ ചവിട്ടി ടാങ്കിന്റെ മരപ്പലകയുടെ ഒരു ഭാഗം തകര്‍ന്നിരുന്നു. ഇക്കാര്യം ഉടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും എടുത്തില്ല. ശാന്തകുമാര്‍ കളിക്കുന്നതിനിടയില്‍ ടാങ്കിന്‍ന്റെ ദ്വാരത്തിലൂടെ താഴെ വീണ് മരിക്കുകയായിരുന്നു.

20 വര്‍ഷത്തോളം പഴക്കമുള്ളതാണ് ക്വാര്‍ട്ടേഴ്‌സ് സെപ്റ്റിക് ടാങ്കിന് കോണ്‍ക്രീറ്റ് മേല്‍മൂടി വേണമെന്ന നിര്‍ദ്ദേശം പാലിക്കാതെയാണ് മരപ്പലകയിട്ടത്. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മരപ്പലക ദ്രവിച്ചിട്ടും മാറ്റാന്‍ തയ്യാറായില്ല. വാടക ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ഇപ്പോള്‍ വന്‍ തുകയാണ് വാടകയായി ഈടാക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പലരും ശ്രദ്ധ പുലര്‍ത്താറില്ലെന്ന ആരോപണം ശക്തമാണ്. ശാന്തകുമാര്‍ മരിക്കുന്നതിന് ഒരുമാസം മുമ്പ് എളമ്പേരം പാറയില്‍ ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് എടുത്ത കക്കൂസ് കുഴിയില്‍ വാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കുടിയാന്‍ മലയിലെ മാരിപ്പുറത്ത് സുരേശിന്റെ മകള്‍ ട്രീസ മരിച്ചിരുന്നു. അന്ന സംഭവം ആരും ഗൗരവത്തിലെടുത്തിരുന്നില്ല.

ശാന്തകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡംഗം പി,.സി.വിജയരാജ്, സ്ഥലം സന്ദര്‍ശിച്ച് തളിപ്പറമ്പ ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. ഇതേ തുടര്‍ന്ന്‌ അഡീ.എസ്.ഐ: സുകുമാരനില്‍ നിന്ന കേസ് അന്വേഷണം സി.ഐ: പി.കെ.സന്തോഷ് ഏറ്റെടുത്തു.


Keywords: Thaliparamba, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.