കാസര്‍കോട്: സോഷ്യല്‍ മീഡിയകളുടെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആരംഭിക്കുന്ന ഇ-വിഷന്‍ ന്യൂസ് ആഗ്സ്റ്റ് 15ന് രാവിലെ 11 മണിക്ക് മന്ത്രി കെ.പി.മോഹനന്‍ സൈബര്‍ ലോകത്തിന് സമര്‍പ്പിക്കും.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 150 നെറ്റിസണ്‍ ജേണലിസ്റ്റുകളും ഇ-റിപ്പോര്‍ട്ടേഴ്‌സും അടങ്ങിയ ടീമാണ് ഈ നവമാധ്യമ വാര്‍ത്ത മാധ്യമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇ-വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇ-വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിക്കും.
ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും നെറ്റിസണ്‍ ക്ലബ്ബ് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയും ഉദ്ഘാടനം ചെയ്യും. എ.അബ്ദുല്‍റഹ്മാന്‍, സി.എച്ച്.കുഞ്ഞമ്പു, പി.എ.അഷറഫലി, അഡ്വ.കെ.ശ്രീകാന്ത്, റഹ്മാന്‍ തായലങ്ങാടി, എം.ഒ.വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എ.വി.രാമകൃഷ്ണന്‍ പ്രസംഗിക്കും.
തുടര്‍ന്ന് കോളജ്-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മീഡിയ ക്വിസ്സിന് എബി കുട്ടിയാനം, ഖയ്യും മാന്യ നേതൃത്വം നല്‍കും.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്‌ള ഡയറക്ടര്‍മാരായ അഖിലേഷ് യാദവ് നക്മുഗം, അശ്‌റഫ് നാല്‍ത്തടുക്ക, ചീഫ് ഫോട്ടോഗ്രാഫര്‍ നിയാസ് ചെമനാട് എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment