ലണ്ടന്‍: കാന്‍സറിനെ നേരിടാന്‍ ഉപ്പിന് കഴിയുമെന്ന് ഗവേഷകര്‍. ബ്രിട്ടണിലെ സൌത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. പ്രത്യേകം വികസിപ്പിച്ചെടുത്ത സോഡിയവും ക്ലോറൈഡും അടങ്ങിയ മോളിക്യൂളിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകുമെന്നാണ് ഗവേഷകനായ പ്രൊഫസര്‍ ഫിലിപ്പ് ഗെയില്‍ അവകാശപ്പെടുന്നത്.
കാന്‍സര്‍ കോശങ്ങളുടെ കോശഭിത്തി നശിപ്പിക്കാനുള്ള കഴിവാണ് ഇത്തരത്തിലുള്ള ഉപ്പിനുള്ളത്. അതുകൊണ്ടു തന്നെ കാന്‍സര്‍ ചികിത്സാരംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കണ്ടുപിടുത്തം.
നാച്ചുറല്‍ കെമിസ്ട്രി ജേര്‍ണലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഉപ്പു ചികിത്സ സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ക്ക് ഗുണകരമാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. കാന്‍സര്‍ കോശങ്ങളിലെ അയോണ്‍ സന്തുലിതാവസ്ഥ തകര്‍ത്താണ് കോശങ്ങളെ നിര്‍ജീവമാക്കുന്നത്.
അതേസമയം, ഉപ്പ് അടങ്ങിയ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ ഇനിയും സമയമെടുക്കും. ഇതിനാല്‍ തന്നെ മരുന്ന് വിപണിയിലെത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment