ന്യൂഡല്‍ഹി: വൈദ്യുതിയിലോടുന്ന പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്ട്രിക്. ഫോട്ടോണ്‍ എന്ന പേരില്‍ വിപണിയിലെത്തിയ പുതിയ ഇ-സ്‌കൂട്ടറുകള്‍ക്ക് 54110 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
മെട്രോ നഗരങ്ങളിലെ ജോലിക്കാരായ സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരെയും ലക്ഷ്യമിട്ടാണ് പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന്റെ വൈദ്യുത വാഹന വിഭാഗമായ ഹീറോ ഇലക്ട്രിക് പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഈ വര്‍ഷമാദ്യം നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഫോട്ടോണ്‍ അവതരിപ്പിച്ചിരുന്നു.
ടെസ്റ്റ് മാര്‍ക്കറ്റിംഗില്‍ ഫോട്ടോണിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് വാഹന രംഗത്ത് നവീന ആശയങ്ങള്‍ വികസിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഫോട്ടോണെന്നും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ വ്യക്തമാക്കി.
ടെസ്റ്റ് മാര്‍ക്കറ്റിംഗില്‍ ഫോട്ടോണിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് വാഹന രംഗത്ത് നവീന ആശയങ്ങള്‍ വികസിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഫോട്ടോണെന്നും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ വ്യക്തമാക്കി.
ഫ്രണ്ട് ടെലസ്‌കോപിക് സസ്‌പെന്‍ഷന്‍സ്, ബൈക്ക് മോഷണം തടയാനുള്ള ആന്റി തെഫ്റ്റ് അലാം, ഫ്‌ലോട്ട് കം ബൂസ്റ്റ് ചാര്‍ജര്‍, എയ്‌റോഡെയ്‌നാമിക് സ്‌റ്റൈല്‍, എകണോമി ആന്‍ഡ് പവര്‍ മോഡ് എന്നിവയാണ് ഫോട്ടോണിന്റെ സവിശേഷതകള്‍. ഉയര്‍ന്ന കാര്യക്ഷമത ഉറപ്പുവരുത്താന്‍ 46 മാഗനറ്റിക് പോള്‍സിന്റെ ഹൈ മാഗ് ഫ്‌ലക്‌സും സുഗമമായ യാത്ര ഉറപ്പാക്കാന്‍ വാട്ടര്‍ പ്രൂഫ് ബ്രഷ്‌ലെസ് ഡിസി മോട്ടോറാണ് ഫോട്ടോണില്‍ ഉപയോഗിക്കുന്നത്.
12 മോഫ്‌സെറ്റുകളുള്ള ഇലക്ട്രോണിക് കണ്‍ട്രോളറുകള്‍, 24 മെഗാഹെര്‍ട്ട്‌സ് സപീഡ് കണ്‍ട്രോളര്‍, പരിസ്ഥിതി സൗഹ്യദമായ എജിഎം വിആര്‍എല്‍എ ബാറ്ററി എന്നിവയാണ് മറ്റു സവിശേതകള്‍. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മള്‍ട്ടി സ്റ്റേജ് ചാര്‍ജറും സ്‌കൂട്ടറിലുണ്ട്. വിവിഡ് ബര്‍ഗണ്ടി, വാനില വൈറ്റ്, വെല്‍വെറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഫോട്ടോണ്‍ ലഭ്യമാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment