തലശ്ശേരി: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ വെട്ടിക്കൊന്ന കേസില്‍ അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്)യില്‍ തിങ്കളാഴ്ച വിചാരണ ആരംഭിച്ചു. എരഞ്ഞോളി മോറക്കുന്നിലെ തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് അഫ്സല്‍ എന്ന താജുദ്ദീനാണ് (34) പ്രതി.
പൊന്ന്യം സ്രാമ്പിക്ക് സമീപം ‘ഷഫ്നാസി’ല്‍ സമ്മൂട്ടിയുടെ മകളും ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായിരുന്ന ഷഫ്ന, ക്ളാസ് കഴിഞ്ഞ് ചിറക്കരയിലെ വീട്ടിലത്തെിയ ഉടന്‍ വെട്ടേറ്റ് മരിക്കുകയായിരുന്നു. കൊലപാതകം നേരിട്ട് കണ്ട മാതാവ് ജമീല, ഷഫ്നയെ ആശുപത്രിയിലത്തെിച്ച അയല്‍വാസി വി.എം. കരുണാകരന്‍ എന്നിവരെ മജിസ്ട്രേറ്റ് വി. ജയറാം മുമ്പാകെ വിസ്തരിച്ചു. പ്രതിയെയും അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളും മാതാവ് ജമീല തിരിച്ചറിഞ്ഞു.
സംഭവ ദിവസം രാത്രി എട്ടോടെ പൊലീസ് പിടികൂടി വീട്ടിലത്തെിച്ച പ്രതിയെ ജമീല തിരിച്ചറിഞ്ഞിരുന്നു. പ്രണയ നൈരാശ്യം മൂലം മകളെ പ്രതി വെട്ടിക്കൊല്ലുകയായിരുന്നെന്ന് അവര്‍ കോടതിയില്‍ മൊഴി നല്‍കി. ജമീലയുടെ നിലവിളി കേട്ട് ഓടിയത്തെിയ കരുണാകരന്‍ രക്തത്തില്‍ കുളിച്ചുകിടന്ന ഷഫ്നയെ ആശുപത്രിയിലത്തെിച്ചതായി കോടതി മുമ്പാകെ പറഞ്ഞു. സംഭവസ്ഥലത്ത് കണ്ട രക്തംപുരണ്ട കത്തി അദ്ദേഹം തിരിച്ചറിഞ്ഞു.
പിന്നീട് പൊലീസില്‍ പരാതി നല്‍കിയതും സംഭവസ്ഥലം കാണിച്ചുകൊടുത്തതും കോടതിയെ അറിയിച്ചു.
പിന്നീട് പൊലീസില്‍ പരാതി നല്‍കിയതും സംഭവസ്ഥലം കാണിച്ചുകൊടുത്തതും കോടതിയെ അറിയിച്ചു.
മാതാവിന്‍െറ വിചാരണ ചൊവ്വാഴ്ചയും തുടരും. ഒപ്പം പ്രതി വരാനും പോകാനും ഉപയോഗിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ഭാഗികമായി സംഭവം കണ്ട അബ്ദുല്‍ഖാദര്‍ ഉള്‍പ്പെടെ മൂന്ന് മുതല്‍ ആറ് വരെ സാക്ഷികളെയും വിസ്തരിക്കും. കേസില്‍ ആകെ 29 സാക്ഷികളാണ് ഉള്ളത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍, അഡ്വ. വി.ജെ. മാത്യു, അഡ്വ. ബിനുമോന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. മുഹമ്മദ് ഷബീര്‍ എന്നിവരും ഹാജരായി.
2004 ജനുവരി 23ന് ഉച്ച 12.45ഓടെ ആയിരുന്നു കൊലപാതകം. ആറുമാസം തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 18ന് കുവൈത്തില്‍ ഇന്‍റര്‍പോളാണ് ഇയാളെ പിടികൂടിയത്.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment