തിരുവനന്തപുരം: കോടതി മുറിയില്‍ ഉഗ്രവിഷമുളള പാമ്പു കയറിയാല്‍ എന്തു ചെയ്യും. നടപടിയൂടെ ഗൗരവമൊക്കെ മാറ്റിവച്ച് സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കും, അല്ലാതെന്ത്? തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു വിഷപ്പാമ്പ് കോടതി നടപടികള്‍ അല്‍പ്പ നേരത്തേക്ക് തടസ്സപ്പെടുത്തി.
ജില്ലാ കോടതിക്കുള്ളില്‍ പ്രവര്‍ത്തിയ്ക്കുന്ന മുന്‍സിഫ് കോടതി നാലിലാണ് സാക്ഷി വിസ്താരത്തിനിലെ ഉഗ്രവിഷമുള്ള അണലി കടന്നുവന്നത്. കക്ഷികളും അഭിഭാഷകരും കോടതി മുറിയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും മുന്‍സിഫ് രേഷ്മ ശശിധരന് ഭയന്ന് വിറച്ച് ഇരിപ്പിടത്തിലിരുന്നു. ഒരു കൂട്ടം അഭിഭാഷകര്‍ വളരെ പണിപ്പെട്ടാണ് പാമ്പിനെ കൊന്നത്.
പിന്നീടാണ് കോടതി നടപടികള്‍ സുഗമമായി നടന്നത്.
കോടതി വളപ്പില്‍ തെരുവുനായ്ക്കക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്. അഭിഭാഷകരുടെയും ജീവനക്കാരുടെയും ജീവന് സംരക്ഷണം നല്‍കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അധികൃതര്‍ ഇതെല്ലാം കണ്ടിട്ടും അറിഞ്ഞഭാവം കാണി്ക്കുന്നില്ലെന്നതാണ് വസ്തുത.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment