തൃക്കരിപ്പൂര്‍ : ദൈവാലയങ്ങള്‍ മത സാഹോദര്യത്തിന്റെ കൂടി കേന്ദ്രമാണെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അഭിപ്രായപ്പെട്ടു. ഏഴര പതിറ്റാണ്ട് തൃക്കരിപ്പൂരിലെയും പരിസരങ്ങളിലേയും ആത്മീയ പുരോഗതിയില്‍ പ്രധാന പങ്കു വഹിച്ച തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് പള്ളി പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ് .
സഹോദര്യ കൂട്ടായ്മയില്‍ ദൈവാലയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവിടം മഹത്വത്തിന്റെ വിളനിലമാകും . ഇത് സെന്റ് പോള്‍സില്‍ യാഥാര്‍ത്യമാകുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
എം ടി പി അബ്ദുള്‍ ഖാദറില്‍ നിന്നും ബിഷപ്പ് ആദ്യ ഫണ്ട് ഏറ്റു വാങ്ങി . കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കരകൌശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, പി കെ ഫൈസല്‍,എം ജോഷി,സെന്റ് പോള്‍സ് ഇടവക വികാരി ഫാ.ജോസഫ് തണ്ണിക്കോട്ട്, ഫാ.തോമസ് തേക്കാനത്ത്, ഫാ.ക്രിസ്റ്റി, ഫാ.ആന്‍സില്‍ പീറ്റര്‍, ഫാ. ബിനു ക്ലീറ്റസ്,പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് ആല്‍ദോസ്,കോശി ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു .
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment