Latest News

സുമനസ്സുകളുടെ കാരുണ്യം തേടുന്നു ഈ രണ്ട് വയസ്സുകാരി

അജാനൂര്‍: ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ രണ്ട് വയസ്സുകാരി. കൂലിത്തൊഴിലാളിയായ കിഴക്കും കരയിലെ ജലീലിന്റെയും ഫസീലിന്റെയും ഇളയ മകള്‍ ഷാനിസ(2) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലാണ്.

സംസ്ഥാനത്തെയും അന്യസംസ്ഥാനത്തെയും പല ആശുപത്രികളിലും കുട്ടിയെ കൊണ്ടു പോയെങ്കിലും ഭീമമായ ചികിത്സാ ചിലവ് വഹിക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് ജലീല്‍ കുട്ടിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു.
ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇത്രയും തുക കണ്ടെത്താന്‍ ആവാതെ മകളുടെ ദുര്‍വിധിയോര്‍ത്ത് ആകെ തളര്‍ന്നിരിക്കയാണ് ജലീലും ഫസീലയും.

അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഷാനിസയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണിവര്‍.
സഹായങ്ങള്‍ കാഞ്ഞങ്ങാട് എസ് ബി ടി ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ ജലീലിന്റെ പേരിലുള്ള 67136447425 എന്ന എക്കൗണ്ട് നമ്പറില്‍ അയച്ചു കൊടുക്കാവുന്നതാണ്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.