വിദ്യാനഗര്‍: കാസര്‍കോട് ഗവ: കോളേജിലെ സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തെരുവത്ത് ഫൗണ്ടേഷന്‍ നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ വിതരണം തെരഞ്ഞെടുത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.
ഫൗണ്ടേഷന്‍ പ്രതിനിധി സോനാ ശരീഫ് മദീനയാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. ഇതോടു കൂടി ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് സംഖ്യ പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം രൂപയാണ് നല്‍കിയത്.
ഇത് കൂടാതെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകം അപേക്ഷ പ്രകാരം 25 വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദയും വിതരണം ചെയ്തു.
അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ: അമീന്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്.എ പ്രസിഡന്റ് സി.എല്‍. ഹമീദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ഭാരവാഹികളായ കെ.എം അബ്ദുറഹ്മാന്‍, ശരീഫ് മദീന, മുഹമ്മദ് പള്ളിപ്പുഴ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദുബായിയിലെ വ്യവസായ പ്രമുഖനുമായ ഖാദര്‍ തെരുവത്താണ് ഫൌണ്ടേഷന്റെ ചെയര്‍മാന്‍.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment