Latest News

മകന്‍ മരിച്ചാല്‍ അമ്മയ്ക്കു കിട്ടിയ സ്വത്ത് കാലശേഷം ഇനി മകന്റെ ഭാര്യയ്ക്ക്‌

കോഴിക്കോട്: മകന്റെ മരണശേഷം മാതാവിനു ലഭിക്കുന്ന സ്വത്ത്, മാതാവിന്റെ മരണശേഷം മകന്റെ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കുന്ന വ്യവസ്ഥയോടെ ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമഭേദഗതിയുടെ കരടുരൂപം നിയമവകുപ്പ് തയാറാക്കി. മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. 1956ല്‍ നിലവില്‍വന്ന നിയമത്തിലെ എട്ടാം വകുപ്പിലാണു ഭേദഗതി വരിക.

മകന്റെ മരണത്തെ തുടര്‍ന്നു മകന്റെ സ്വത്ത് മാതാവിനും, മകന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും കൈമാറണമെന്നാണു നിലവിലെ നിയമത്തിലുള്ളത്. മകന്റെ സ്വത്ത് ലഭിച്ചശേഷം മാതാവ് മരണപ്പെട്ടാല്‍ ഈ സ്വത്ത് മാതാവിന്റെ മക്കള്‍ക്കു തുല്യമായി വീതിച്ചുനല്‍കണമെന്നും നിലവിലുള്ള നിയമത്തില്‍ പറയുന്നു. എന്നാല്‍ ഇത് പലപ്പോഴും തര്‍ക്കത്തിനും കേസുകള്‍ക്കും ഇടയാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണു നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മകന്‍ സ്വന്തമായി ആര്‍ജിച്ച സ്വത്ത് പോലും മറ്റുള്ളവര്‍ അനുഭവിക്കുന്നുവെന്നതു സംബന്ധിച്ചും പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നിയമഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുതിയ ഭേദഗതി പ്രകാരം മരണപ്പെട്ട മകന്റെ സ്വത്ത് മാതാവിനു ലഭിച്ചാല്‍, മാതാവിന്റെ മരണശേഷം ഇനി മുതല്‍ മകന്റെ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമാണു ലഭിക്കുക. മാതാവിനു നല്‍കിയ സ്വത്ത് അതേപടിതന്നെ തിരികെ നല്‍കണമെന്നും കരടുനിയമത്തില്‍ പറയുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.