Latest News

മെമ്മറീസ് ഡോക്യുമെന്ററിയുടെ ചിത്രീകരണം പ്രഭ അജാനൂര്‍ സ്വിച്ചോണ്‍ ചെയ്തു

നീലേശ്വരം: പടന്നക്കാട് നെഹ്‌റു കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന യുഎഇ ചാപ്റ്റര്‍ മെമ്മറീസ് എന്ന പേരില്‍ ഓര്‍മ്മച്ചിത്രം ഒരുക്കുന്നു. പ്രവര്‍ത്തന രംഗത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ചാണ് ചിത്രം ഒരുങ്ങുന്നത്.

1968 മുതലുള്ള കോളജിന്റെ വികാസ പരിണാമങ്ങളും പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മകളും ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കാഞ്ഞങ്ങാട്ടെയും സമീപങ്ങളിലെയും സാംസ്‌കാരിക ഈടുവെപ്പുകളും ചിത്രീകരിക്കുന്നു. കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ തിരക്കഥാകൃത്ത് പ്രഭ അജാനൂരാണ് രചന. സംവിധാനം: ബഷീര്‍ കാഞ്ഞങ്ങാട്. നിര്‍മ്മാണ നിര്‍വ്വഹണം: എം.ബി. ഹനീഫ്. ക്യാമറ: ഹരിപ്രസാദ് നായര്‍. ഡോക്യുമെന്ററിക്കു വേണ്ടി കഴിഞ്ഞ ദിവസം പടന്നക്കാട്ട് അമ്മമാരുടെ തിരുവാതിരയും ഓണപ്പൂക്കളവും ചിത്രീകരിച്ചു.




Keywords: Kasaragod, Neleswaram,College, Memmories,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.