കോഴിക്കോട്: മാവൂര്‍ റോഡില്‍ തമിഴ്നാട് ബസ് കത്തിച്ച കേസില്‍ ഒന്നാം പ്രതി അന്നത്തെ പി.ഡി.പി ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന നേതാവുമായ നൗഷാദ് തിക്കോടിയെ വെറുതെ വിട്ടു. കോഴിക്കോട്-മധുര റൂട്ടിലോടുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് 2002 ഡിസംബര്‍ 29ന് കത്തിച്ചെന്ന കേസിലാണ് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി സൈതലവിയുടെ വിധി. രണ്ടാം പ്രതി ഷംസുദ്ദീനെ നേരത്തേ കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കിടെ ഗള്‍ഫിലായിരുന്നതിനാലാണ് നൗഷാദിന്‍െറ കേസ് നീണ്ടത്.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൂഫിയ മഅ്ദനിയോടും കുടുംബത്തോടും കോയമ്പത്തൂര്‍ പൊലീസ് അപമര്യാദയായി പെരുമാറിയതായി ആരോപണമുയര്‍ന്നിരുന്നു.
സംഭവത്തില്‍ സൂഫിയക്കും നൗഷാദ് തിക്കോടിയുമടക്കമുള്ളവര്‍ക്കുമെതിരെ കോയമ്പത്തൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിലുള്ള പ്രതികാരമായി തമിഴ്നാട്ബസ് കത്തിച്ചെന്നാണ് കേസ്.
കോയമ്പത്തൂരിലെ കേസില്‍ പ്രതികളെ കോയമ്പത്തൂര്‍ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസേ്ട്രറ്റ് കോടതി വിട്ടയച്ചിരുന്നു. ഒമ്പതു കൊല്ലമായി നടന്ന വിചാരണക്കൊടുവിലാണ് കേസില്‍ വിധിപറഞ്ഞത്. തെളിവുകളുടെ അഭാവവും സാക്ഷികള്‍ കൂറുമാറിയതും പ്രോസിക്യൂഷന് തിരിച്ചടിയായി.
അന്നത്തെ പൊലീസ് അസി. കമീഷണര്‍മാരായ ശ്രീനിവാസന്‍, സക്കറിയ, സതീഷ് ചന്ദ്രന്‍, നടക്കാവ് സി.ഐ കൃഷ്ണകുമാര്‍ എന്നിവരെ ബസ് കത്തിച്ച കേസില്‍ സാക്ഷികളായി വിസ്തരിച്ചിരുന്നു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment