കൊയിലാണ്ടി: നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിയില്‍ വാനിടിച്ച് ബാപ്പയും മകനും മരിച്ചു. നടേരി കാവുംവട്ടം അണേല ടി കെ ഹൗസില്‍ ആലിക്കുട്ടി(60), മകന്‍ ജമീറലി(23) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
വൃക്കരോഗിയായ ആലിക്കുട്ടിയെ ഡയാലിസിസിന് വിധേയമാക്കാന്‍വേണ്ടി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു ദുരന്തം. ദേശീയപാതയില്‍ എലത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാനിന്റെ ടയര്‍ പൊട്ടി ഗ്യാസ് ലോറിയിലിടിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
മരിച്ച ആലിക്കുട്ടി ഗള്‍ഫില്‍നിന്ന് അസുഖം കാരണം തിരിച്ചെത്തിയതാണ്. സുബൈദയാണ് ഭാര്യ. ഷമീര്‍, ഷബാന എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: അബ്ദുല്‍സലാം, ഷമീമ. സഹോദരങ്ങള്‍: ചേക്കുട്ടി, ബീരാന്‍, ഇസ്മായില്‍, ഫാത്തിമ.
അപകടത്തില്‍ മരിച്ച മകന്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സാണ്. ഇയാളാണ് വാന്‍ ഓടിച്ചത്. വാനില്‍ ഇവര്‍ക്കൊപ്പം കൊയിലാണ്ടി സ്വദേശികളായ ഇബ്രാഹീം, കന്നൂര്‍ വല്‍സന്‍ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബാപ്പയുടെയും മകന്റെയും മൃതദേഹം ചെറുവരി ജുമാമസ്ജിദില്‍ ഖബറടക്കി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment