Latest News

അപകടത്തില്‍ മരിച്ച ഏകമകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് അമ്മ മാതൃകയായി

കൊച്ചി: ഏകമകന്‍ ബൈക്കപകടത്തില്‍ മരിച്ചതിന്റെ തീരാദു:ഖത്തിനിടയിലും മകന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് ദാനം ചെയ്ത് മാതാവ് മാതൃകയായി. ആലപ്പുഴ അവലൂക്കുന്ന് പൂന്തോപ്പ് വാര്‍ഡ് അമ്പാട്ടുമഠം വീട്ടില്‍ പരേതനായ അജിത് കുമാറിന്റെയും ശ്രീദേവിയാണ് മകന്‍ അനന്തകൃഷ്ണന്റെ (ഉണ്ണി19) അവയവങ്ങള്‍ അഞ്ചുപേര്‍ക്കു നല്‍കാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് മാരാരിക്കുളത്തുണ്ടായ ബൈക്കപകടത്തിലാണ് അനന്തകൃഷ്ണന് പരിക്കേറ്റത്. തെരുവുനായ കുറുകെ ചാടിയപ്പോള്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച ഉണ്ണിയുടെ പാന്‍ക്രിയാസ്, ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ ദാനംചെയ്തു.

എന്റെ ഉണ്ണി മരിച്ചെങ്കിലും മറ്റുള്ളവരിലൂടെ അവന്‍ ജീവിക്കുന്നത് എനിക്കു കാണാമല്ലോ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീദേവി പറഞ്ഞു. മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് ശ്രീദേവി.

ഏഴുവര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ശ്രീദേവിയുടെ ജീവിതത്തിലെ ഏകപ്രതീക്ഷയായിരുന്നു ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ഒന്നാംവര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തകൃഷ്ണന്‍. ലേക്ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, അത്യാഹിത ചികിത്സാവിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

Keywords: Kochi, Accident, Son, Obituary, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.