എത്രകാലം സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാന്‍ പറ്റും. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുകയല്ല ലാഭകരമാക്കുകയാണ് കോടതിയുടെ ലക്ഷ്യം. കോര്‍പറേഷനെ രക്ഷിക്കാന്‍ ഒരു പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് എജി കോടതിയെ അറിയിച്ചു. ഫിബ്രവരിയില്‍ പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഭീമമായ പെന്‍ഷന്‍ ബാധ്യതയാണ് തങ്ങളെ ഇത്രവലിയ ബാധ്യതയുണ്ടാക്കുന്നതെന്ന് എജി ബോധിപ്പിച്ചു. ഇത് മൂന്നാംതവണയാണ് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. പെന്‍ഷനും ക്ഷാമബത്തയും മുടങ്ങിയതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജി പരിഗണിക്കവേയാണ് കോടതി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്.
No comments:
Post a Comment