തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതിനിരക്ക് കുത്തനെ ഉയരും. യൂണിറ്റിന് 30-45 പൈസ വരെ ഉയര്‍ത്തിയുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വെളളിയാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയുന്നു. എല്ലാ വിഭാഗക്കാര്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കും.
നിരക്കില്‍ ശരാശരി പത്ത് ശതമാനം വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇത് കമ്മീഷന്‍ പൂര്‍ണമായി അംഗീകരിച്ചില്ല. സ്ലാബുകളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന ആവശ്യവും കമ്മീഷന്‍ തള്ളി.
നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 2400 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കെ.എസ്.ഇ.ബി കമ്മീഷനെ ബോധിപ്പിച്ചിരുന്നതെങ്കിലും നഷ്ടം ഇതില്‍ പകുതി മാത്രമായിരിക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി.
ഏപ്രില്‍ മാസത്തില്‍തന്നെ വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള കുറഞ്ഞ നിരക്ക് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് ഈ ഇളവ് ആവശ്യമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നിരക്കുവര്‍ദ്ധനയ്ക്ക് മുന്‍കാല പ്രാബല്യം വേണമോ എന്ന കാര്യവും കമ്മീഷന്‍ വ്യാഴാഴ്ച തീരുമാനിക്കും.

Keywords: KSEB, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment