കാഞ്ഞങ്ങാട്: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്ത ഗള്‍ഫുകാരന്‍ അതിഞ്ഞാലിലെ പീടികക്കാല്‍ വളപ്പില്‍ പി.വി അബ് ദുള്‍ റഹിമാന്റെ (53) എ ടി എം കാര്‍ഡും അജ്ഞാതര്‍ കൊള്ളയടിച്ചു.
28 കൊല്ലമായി യു എ ഇ യിലെ ഫുജ്‌റയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുള്‍ റഹിമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മാനേജരായ അറബിയുടെ കാര്യസ്ഥന്‍ കൂ ടിയായിരുന്നു. കോടീശ്വരനായ അറബിക്ക് നിരവധി സ്ഥാപനങ്ങളുണ്ട്. ഇവയെല്ലാം നോക്കി നടത്തുന്നതും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതും അബ്ദുള്‍റഹിമാനായിരുന്നു. താമസവും ഭക്ഷണവും കഴിഞ്ഞ് അബ്ദുള്‍ റഹിമാന് പ്രതിമാസം ഒരു ല ക്ഷത്തിന്‌മേല്‍ ശമ്പളമുണ്ട്. വര്‍ഷങ്ങളായുള്ള ഈ വരുമാനം സമ്പാദ്യമായി ബാങ്കിലുണ്ട്.
അബ്ദുള്‍ റഹിമാന്‍ സ്വന്തം നാട്ടില്‍ മരണപ്പെട്ട വിവരമറിഞ്ഞ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളും മാനേജരായ അറബിയും അബ്ദുള്‍ റഹിമാന്റെ ഗള്‍ഫിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.നാട്ടിലുള്ള രക്തബന്ധുക്കളോട് ഉടന്‍ ഫുജ്‌റയിലെത്താന്‍ അറബി ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്‍ കുഞ്ഞബ്ദുള്ള ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പഴയങ്ങാടി റെയില്‍ പ്പാളത്തില്‍ ആത്മഹത്യ ചെയ്ത അബ്ദുള്‍ റഹിമാന്റെ മൃതശരീരത്തിലെ വസ്ത്രത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈലും മറ്റ് പ്രധാനപ്പെട്ട ചില രേഖകളും കൊള്ളയടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അബ്ദുള്‍ റഹിമാന്‍ ജീവനൊടുക്കിയത്. വൈകിട്ട് ആറേകാലിന് നീ ലേശ്വരം സ്റ്റേഷനില്‍ നിന്നും പാസഞ്ചര്‍ വണ്ടിയില്‍ കയറിയ അബ്ദുള്‍ റഹിമാന്‍ പഴയങ്ങാടി സ്റ്റേഷനില്‍ വണ്ടിയിറങ്ങി ഏറ്റവും പിന്നിലുള്ള ബോഗിയുടെ അടിയില്‍ കയറി പാളത്തില്‍ തലവെച്ച് കിടന്നാണ് ജീവിതം അവസാനിപ്പിച്ചത്.
റെയില്‍വേ സ്റ്റേഷനുകളി ല്‍ ചുറ്റിപ്പറ്റിക്കഴിയുന്ന സാമൂഹ്യ വിരുദ്ധരാണ് ആദ്യം മൃതശരീരം കണ്ടത്. ഇവര്‍ തന്നെ ഷര്‍ട്ടിന്റെയും പാന്റിന്റെയും പോക്കറ്റിലുള്ള പണവും മൊബൈലും കൈക്കലാക്കിയെന്നാണ് കരുതുന്നത്.
ആഗസ്റ്റ് രണ്ടിന് ഷാര്‍ജയില്‍ നിന്നും ഫ്‌ളൈറ്റ് കയറിയതായും മൂന്നിന് പുലര്‍ച്ചെ മുംബൈയിലെത്തിയതായും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 6 ന് കണ്ണൂരിലെത്തി കണ്ണൂരിലെ സിറ്റി ലോഡ്ജില്‍ മുറിയെടുത്തു. 10 ന് ഉച്ചക്ക് കണ്ണൂരില്‍ നിന്നാണ് നീലേശ്വരത്ത് എത്തിയത്. എന്നാല്‍ നീലേശ്വരത്ത് എന്തിന് വന്നുവെന്ന് വ്യക്തമല്ല.
റഹിമാന്‍ നാട്ടിലെത്തിയാല്‍ ബന്ധുക്കളെ കാണുകയൊ അവരുടെ വീടുകളില്‍ താമസിക്കുകയൊ ചെയ്യാറില്ല. ഇത്തവണ റഹിമാന്‍ നാട്ടിലെത്തിയത് സഹോദരങ്ങളടക്കം അടുത്ത ബന്ധുക്കളൊന്നും അറിഞ്ഞിരുന്നില്ല. റഹിമാന്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണെങ്കിലും അതിഞ്ഞാലിലെ സഹോദരന്‍ കുഞ്ഞബ്ദുള്ള സാമ്പത്തിക ഭദ്രതയിലല്ല.
ഒന്നരസെന്റ് വിസ്തീര്‍ണ്ണമുള്ള ഓട് മേഞ്ഞ പഴയ കെട്ടിടമാണ് ഇവരുടെ കുടുംബവീട്. ഇതിന് തന്നെ നാല് അവകാശികളുണ്ട്. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരിലെ സിറ്റി ലോഡ്ജിലെത്തിയ റഹിമാന്റെ ബന്ധുക്കളും പഴയങ്ങാടി പോലീസും ലോഡ്ജിന്റെ കൗണ്ടറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന ട്രോളി ബാഗ് പരിശോധിച്ചു. ബാഗില്‍ ജൂണ്‍ മാസത്തില്‍ പുതുക്കിയ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് സൂക്ഷിച്ചിട്ടുണ്ട്. ആഗസ്റ്റ് 10 ന് ഉച്ചയോടെ കാസര്‍കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആറ് ദിവസം താമസിച്ച സിറ്റി ലോഡ്ജിലെ മുറി ഒഴിവാക്കി ബാഗ് കൗണ്ടറില്‍ ഏല്‍പ്പിച്ചത്.
റഹിമാന്റെ സുഹൃത്ത് എന്ന് കരുതുന്ന പയ്യന്നൂര്‍ പെരിങ്ങോത്തെ മഹമൂദുമായി ബന്ധുക്കള്‍ ചൊവ്വാഴ്ച രാത്രി ബന്ധപ്പെട്ടുവെങ്കിലും മൂന്ന് വര്‍ഷമായി താനുമായി റഹിമാന്‍ ബന്ധപ്പെടുന്നില്ലെന്നാണ് സുഹൃത്ത് മറുപടി നല്‍കിയത്. ഇതിനിടയില്‍ ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ റഹിമാന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നുണ്ട്.
അവസാനമായി വിളിച്ച ഫോണ്‍ നമ്പറുകള്‍ കണ്ടെത്താനും ഗള്‍ഫ് സുഹൃത്തുക്കള്‍ ശ്രമം തുടങ്ങി. നാട്ടിലുള്ള ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും റഹിമാന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഇനിയും അറിയില്ല .
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment