പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറയുന്നതിനും പത്തുവര്‍ഷം മുമ്പ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എഴുതി:
''മത തത്വങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന മാന്യവ്യക്തിയും രാഷ്ട്രീയ നേതാവുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ആര്‍ജവത്തിന്റെയും വിനയത്തിന്റെയും പേരില്‍ ഞാന്‍ അദ്ദേഹത്തെ ആദരവിന്റെ ഔന്നത്യത്തില്‍ പ്രതിഷ്ഠിക്കുന്നു. കറുത്തപുള്ളി വീഴാത്ത വ്യക്തികളെ രാഷ്ട്രീയത്തില്‍ കാണുക എളുപ്പമല്ല. സ്വന്തം പ്രവൃത്തികളില്‍ സുതാര്യത പുലര്‍ത്തുകയും നേതാവെന്ന നിലയിലുള്ള തന്റെ കര്‍മ്മങ്ങളിലെല്ലാം നന്മ നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണദ്ദേഹം. മുന്‍ഗാമികളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ധാര്‍മ്മികമായി ഉന്നത നിലവാരം പുലര്‍ത്തി.
ജനാധിപത്യത്തിന്റെ വിജയം വ്യത്യസ്ത മത, സമുദായങ്ങള്‍ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന സമൂഹത്തിന്റെ താളപ്പൊരുത്തത്തെ ആശ്രയിച്ചു നില്‍ക്കുന്നു. സഹിഷ്ണുതയുടെ ശത്രുവാണ് മതഭ്രാന്ത്. ഇന്ത്യ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സൗരാസ്ട്രിയര്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കുമെല്ലാം തുല്യമായി അവകാശപ്പെട്ടതാണ് എന്ന് നാം അംഗീകരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഭാവിയുള്ളൂ. ശിഹാബ് തങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മറ്റുള്ള കൂട്ടരുമായി സൗഹാര്‍ദം കാംക്ഷിക്കുന്ന ആളാണ്. കേരളത്തിന്റെ വിജയകരമായ മതബഹുസ്വരതക്ക് അതൊരു വലിയ കൈമുതലാണ്. ദുഷിച്ചുപോയ രാഷ്ട്രീയത്തില്‍ നിന്നും വര്‍ഗ്ഗീയ സ്പര്‍ദ്ധകളില്‍ നിന്നും വിമുക്തമായി ഉന്നതമായ ധാര്‍മ്മികബോധം പുലര്‍ത്തുന്നതാണ്, സയ്യിദ് ശിഹാബ് തങ്ങള്‍ക്ക് മഹനീയ സ്ഥാനങ്ങള്‍ ലഭിക്കുവാന്‍ കാരണം.
ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നല്ലൊരു നേതാവാണദ്ദേഹം''.
അഗതികളുടെയും അശരണരുടെയും ഹൃദയങ്ങളിലേക്കു പകര്‍ന്ന സമാശ്വാസത്തിന്റെ കിരണമായിരുന്നു ശിഹാബ് തങ്ങള്‍. ദീപഗോപുര സമാനമായ വ്യക്തിപ്രഭാവം കൊണ്ട് കഴിഞ്ഞ നാലുപതിറ്റാണ്ടിലെ മലയാളി പൊതുജീവിതത്തെ സ്‌നേഹസാന്ദ്രമാക്കി ആ സാന്നിധ്യം. ധീരവും ദീര്‍ഘവീക്ഷണപരവുമായ നയസമീപനങ്ങളിലൂടെ അധസ്ഥിത, പിന്നാക്ക, ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനു നേതൃത്വം നല്‍കി. മലയാളക്കരയെ രാജ്യത്തിനു മാതൃകയായ മൈത്രിയുടെ വിളനിലമാക്കി.
മുസ്‌ലിംലീഗിന്റെ അമരം നയിച്ച മൂന്നരപതിറ്റാണ്ട് സംഘടനയെ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനശക്തിയാക്കി. അസംഖ്യം മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശില്‍പിയും സാരഥിയും

കേരളത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലമാകെ ശോഭ ചൊരിഞ്ഞ ആ സൂര്യന്‍ മറഞ്ഞിട്ട് ഇന്ന് അഞ്ചുവര്‍ഷം.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment