Latest News

ഫ്‌ളാറ്റില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കടബാധ്യത

കാക്കനാട്: കാക്കനാട് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കട ബാധ്യതയായിരുന്നെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ നിന്ന് വന്‍ നഷ്ടം നേരിട്ടതാണ് വലിയ ബാധ്യതയ്ക്ക് കാരണമായതെന്നാണ് സൂചന. ഇയാള്‍ വീട്ടില്‍ തന്നെ ഓണ്‍ലൈന്‍ വഴി ഓഹരി കച്ചവടം നടത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മണ്ണുത്തി കാളത്തോട് ഐനിക്കല്‍ വീട്ടില്‍ സജോ ജോണ്‍സണ്‍ (39), ഭാര്യ ദീപ്തി (29), ഇരട്ടക്കുട്ടികളായ അലക്‌സ്, ആല്‍ഫ്രഡ് (8) എന്നിവരെ ചെമ്പുമുക്ക് ട്രാന്‍ക്വില്‍ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സജോയുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പതിനൊന്നോടെ സുഹൃത്തുക്കളെത്തി നടത്തിയ പരിശോധനയില്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് വ്യക്തമായി. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

കുട്ടികള്‍ക്ക് മാമ്പഴത്തില്‍ വിഷം ചേര്‍ത്ത് നല്‍കി സജോയും ദീപ്തിയും കാപ്പിയില്‍ ചേര്‍ത്ത് വിഷം കഴിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇരട്ടക്കുട്ടികളായ അലക്‌സും ആല്‍ഫ്രഡും ചെമ്പുമുക്കിലുള്ള അസീസി വിദ്യാനികേതന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.


Keywords:Kochi, Flat, Suicide, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malaba

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.