Latest News

ഗോവിന്ദച്ചാമി ഭ്രാന്ത് അഭിനയിക്കുന്നു, ജയിലില്‍ സഹതടവുകാര്‍ക്കും പോലീസുകാര്‍ക്കും ഭീഷണിയാകുന്നു

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി സഹതടവുകാര്‍ക്കും പോലീസുകാര്‍ക്കും ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെയായി ഇയാള്‍ ഭ്രാന്തനായി അഭിനയിക്കുകയാണെന്നാണ് ജയിലിലുള്ള പോലീസുകാര്‍ ആരോപിക്കുന്നത്. സദാസമയവും പിറപിറുത്ത് നടക്കുകയാണ് രീതി. ഇടയ്ക്കിടെ അക്രമാസക്തനാവുകയും ചെയ്യും. സെല്ലിനുള്ളിലെ കാമറ തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി.

തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം വിരുതാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഇയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. വധശിക്ഷയില്‍നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ മാനസികരോഗിയായി അഭിനയിക്കുന്നതെന്നാണ് സൂചന. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയകാലംമുതല്‍ ഇയാള്‍ കുഴപ്പക്കാരനായിരുന്നു. ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തിയത് മുന്‍പ് വാര്‍ത്തയായിരുന്നു. ബിരിയാണിക്കുവേണ്ടി നിരാഹാരസമരം നടത്തിയിരുന്നു. അന്ന് മട്ടണ്‍ കറി വിളമ്പിവച്ചാണ് പോലീസ് സമരം പൊളിച്ചത്.

ജയിലില്‍ പുകവലി നിരോധനം നടപ്പാക്കിയതോടെ ഗോവിന്ദച്ചാമി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. സ്ഥിരം പുകവലിക്കാരനായ ഗോവിന്ദച്ചാമിക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്. ഇതും ഇയാളുടെ മാനസിക നിലയെ ബാധിച്ചതായാണ് കരുതുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഗോവിന്ദച്ചാമി വന്‍ തുകയാണ് അഭിഭാഷകന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരികക്ുന്നത്.

2011 ഫെബ്രവരി ഒന്നിനാണ് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ തീവണ്ടിയില്‍നിന്ന് പുറത്തേക്കു തള്ളിയിട്ട് ബലാത്സംഗംചെയ്ത് ഗോവിന്ദച്ചാമ്മി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 2013 ഡിസംബര്‍ 17നാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെച്ചത്. ഇതിനെതിരെ അഭിഭാഷകര്‍ മുഖേന ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


Keywords: Kannur, Soumya, Rape Case, Govindachami, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.