Latest News

പുണെയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 50 ആയി

പുണെ: പുണെയിലെ മാലിന്‍ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 140ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ദേശീയ ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദുരന്തനിവാരണസേനയുടെ 300 രക്ഷാപ്രവര്‍ത്തകരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 42 വീടുകള്‍ക്കുമുകളില്‍ മണ്ണ് വീണുകിടക്കുന്നുണ്ടെന്നും അത് നീക്കം ചെയ്യുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കുന്ന അലോക് അവസ്തി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് സമയമെടുക്കുന്തോറും മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള സാധ്യത മങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകെ 50 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാനത്തെ ദുരിതാശ്വാസപുനരധിവാസ ചുമതലയുള്ള മന്ത്രി പതംഗറാവു കദമാണ് സ്ഥിരീകരിച്ചത്. ആകെ 67 വീടുകള്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷംരൂപ കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാലുദിവസമായി പെയ്യുന്ന കനത്ത മഴയാണ് ആദിവാസികള്‍ കൂടുതലുള്ള ഗ്രാമത്തില്‍ ദുരന്തം വിതച്ചത്.


Keywords: Maharashtra, Pune, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.