Latest News

ജയലളിത മോദിക്ക് പ്രണയലേഖനം എഴുതുകയാണെന്ന് ലങ്കന്‍ സേനയുടെ വെബ്സൈറ്റ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലേഖനം.

തമിഴ്‌നാട്ടുകാരായ മത്സ്യതൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്നാണ് വെബ് സൈറ്റ് പരിസഹിച്ചിരിക്കുന്നത്. ഷെനാലി ഡി. വഡുഗെയാണ് ലേഖനം എഴുതിയിരിക്കുന്നത്. അതേസമയം, ഒപ്പീനിയന്‍ പേജിലെഴുതിയിട്ടുള്ള ലേഖനത്തിന്റെ ഉത്തരവാദിത്വം ലേഖകന് മാത്രമാണെന്നും തങ്ങളുടെ നിലപാടല്ലെന്നുമുള്ള കുറിപ്പും വെബ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ബോട്ടുടമകളുടെ നിര്‍ബന്ധംമൂലമാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കന്‍ അതിര്‍ത്തിയിലെത്തുന്നതെന്ന് ജയലളിത മനസിലാക്കണം. ഇന്ത്യന്‍ തീരത്തുനിന്ന് ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ലേഖനം ന്യായീകരിക്കുന്നുണ്ട്.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്ക സന്ദര്‍ശിച്ച സമയത്ത്, ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ തമിഴ്‌നാടിന് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മത്സ്യതൊഴിലാളികളെ മോചിപ്പിച്ചതിന് ലങ്കന്‍ പ്രസിഡന്റിന് അദ്ദേഹം നന്ദി അറിയിച്ചിരുന്നതായും ലേഖനത്തില്‍ പറയന്നു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യമില്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാന്‍ വേറെ വഴി ജയലളിത ഉണ്ടാക്കികൊടുക്കണമെന്നും ലേഖകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തോടൊപ്പം കത്തെഴുതുന്ന ജയലളിതയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.


Keywords: Chennai, Jayalalitha, Modi, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.