ന്യൂഡല്‍ഹി: പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചെടുത്തു. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയത്തിലെ (ഐഐപി) ഗവേഷകരാണ് നിര്‍ണായക കണ്ടുപിടുത്തം നടത്തിയത്.
ലോകത്തിനു വന്‍ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ പെട്രോളിയം ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ജര്‍മനി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങള്‍ നേരത്തെ വികസിപ്പിച്ചെടുത്തിരുന്നു. ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയയും യുകെയും പ്ലാസ്റ്റിക്കിനെ പെട്രോളാക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ നേട്ടം.
ഐഐപിയിലെ Council of Scientific and Industrial Research വിഭാഗമാണ് രാജ്യത്തിനു അഭിമാനകരമായ കണ്ടുപിടുത്തത്തിന്റെ പിന്നില്‍. വിവിധ രാസപ്രക്രിയകളിലൂടെ പ്ലാസ്റ്റിക്കില്‍ നിന്നും ഉന്നത ഗുണനിലവാരമുള്ള പെട്രോളും ഡീസലുമാണ് ഐഐപിയിലെ ഗവേഷകര്‍ ഉല്‍പാദിപ്പിച്ചത്. ഇതോടൊപ്പം തന്നെ ഉപഉല്‍പന്നമായി എല്‍.പി.ജിയും ലഭിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. യൂറോ-III നിലവാരത്തിലുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ ഉല്‍പാദിപ്പിക്കാനായതായി ഐഐപി ഡയറക്ടര്‍ എം.ഒ. ഗാര്‍ഗ് പറഞ്ഞു. പൂര്‍ണമായും തന്നെ സള്‍ഫര്‍ ഇല്ലാത്ത ഡീസലാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാങ്കേതിക വിദ്യ ഉപയോദിച്ചു നിര്‍മിക്കുന്ന ഡീസല്‍ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലനീകരണം കുറയ്ക്കാനാകും. സാധാരണ ഡീസലിനേക്കാള്‍ കൂടുതല്‍ മൈലേജ് ലഭിക്കും, ഒരു ലിറ്ററിനു രണ്ടു കിലോമീറ്ററെങ്കിലും അധികമായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുദശാബ്ദം നീണ്ടു നിന്ന ഗവേഷണത്തിന്റെ ഫലമാണ് ഈ നേട്ടം. സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി അപേക്ഷ നല്‍കിയതായും ഗാര്‍ഗ് അറിയിച്ചു. സാങ്കേതിക വിദ്യ വാണിജ്യവല്‍ക്കരിക്കാനുള്ള ആലോചനകള്‍ നടന്നു വരുകയാണെന്നും ഐഐപി ഡയറക്ടര്‍ പറഞ്ഞു.
ക്രൂഡ് ഓയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പെട്രോള്‍ ലിറ്ററിനും 75 രൂപയോളമാണ് വില. എന്നാല്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മിക്കുന്ന പെട്രോള്‍ എല്ലാ ചിലവുകളും കഴിഞ്ഞ് 30-40 രൂപയ്ക്കു മധ്യേയുള്ള വിലയില്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Delhi, Petrol, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment