Latest News

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ നിന്നും ഭാര്യയെ കടുവ കടിച്ചു കൊണ്ട് പോയി

കൊല്‍ക്കത്ത: നിസ്സഹയാനായി നോക്കി നിന്ന ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ നിന്നും ഭാര്യയെ കടുവ കടിച്ചു കൊണ്ട് പോയി. കൊല്‍ക്കത്തയിലെ സുന്ദബന്‍ വനത്തിനടുത്തായിരുന്നു സംഭവം. 42കാരിയായ ഭഗവതി മോണ്ടലാണ് കടുവയുടെ പിടിയില്‍ അകപ്പെട്ടത്.

ഞണ്ടിനെ പിടിക്കാനായാണ് ഭര്‍ത്താവ് സുനില്‍ മോണ്ടലിനും അയല്‍വാസിയായ പരിമള്‍ മൃദയ്ക്കുമൊപ്പം ഭഗവതി മൊണ്ടല്‍ ധുലോ ബാലിയിലെ വനത്തിലെത്തിയത്. ഒരു ദിവസം മുന്‍മ്പ് സ്ഥലത്തെത്തിയ ഇവര്‍ കൂടുതല്‍ ഞണ്ടിനെ പിടിക്കാനായി നദിയുടെ കുറച്ചു കൂടി ആഴമുള്ള സ്ഥലത്തേക്ക് നീങ്ങി. പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ കടുവ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിലേക്ക് ചാടിക്കയറിയത്. ബോട്ടിലുള്ള എല്ലാവരും ഭയന്ന് വിറച്ചിരിക്കെ കടുവ ഭഗവതിയെ കടിച്ചെടുത്തു കൊണ്ട് കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക് പായുകയായിരുന്നു. നിസ്സാഹായരായി നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും അയല്‍വാസിക്കും കഴിയുമായിരുന്നുള്ളൂ. മുന്നോട്ട് പോകണമെന്ന് കരുതിയെങ്കിലും തങ്ങളുടെ കൈയില്‍ ഒരു വടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് സുനില്‍ പറഞ്ഞു.

സംഭവത്തില്‍ ഭഗവതിയുടെ ബന്ധുക്കള്‍ വനം വകുപ്പിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ജില്ലകളിലുള്ളവക്ക് നഷ്ടപരിഹാരം കൊടുക്കുന്ന വനംവകുപ്പ് സുന്ദര്‍ബന്നില്‍ താമസിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കുന്നതായി ആക്ഷേപമുണ്ട്.

Keywords: Kolkota, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.